ദയവായി എന്നെ ഇങ്ങനെ ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത് ! ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ് ! മോശം കമന്റിന് മറുപടിയുമായി അന്ന രാജൻ !

വളരെ ചുരുക്കം സിനിമകളിൽ കൂടി മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് അന്ന രാജൻ. സമൂഹ മാധ്യമങ്ങളിലും ഉത്‌ഘാടന പരിപാടികളിലും വളരെ സജീവമായ അന്ന കടുത്ത ബോഡി ഷെയ്മിംഗ് നേരിടുന്ന ആളുകൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ അന്ന പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വളരെ മോശം കമന്റുകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിനോട് അന്ന ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.

അന്ന പങ്കുവെച്ച കുറിപ്പിൽ  പറയുന്നത് ഇങ്ങനെ, നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇത് പോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

കാരണത്താൽ തന്നെ,  ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും, അതുപോലെ തൊട്ടടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് വര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇങ്ങനെയൊരു അസുഖം ഉണ്ടെന്ന് കരുതി  ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക. എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായ എല്ലാവര്‍ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി..

ഞാൻ പങ്കുവെച്ച ആ ഡാൻസ് വിഡിയോയിൽ  എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികള്‍ക്കിടയില്‍ നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല” എന്നാണ് അന്ന പറയുന്നത്. അന്നയെ പിന്തുണച്ചും ഇത്തരം മോശം കമന്റുകൾ ഇടുന്നവരെ രൂക്ഷമായി വിമര്ശിച്ചുമാണ് ആരാധകർ പ്രതികരിച്ചത്

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *