
‘ചരിത്രം ആവർത്തിക്കുന്നു’ ! ‘ആ നിത്യഹരിത ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്’ ! സന്തോഷ വാർത്ത പങ്കുവെച്ച് അനൂപ് ആരാധകർ !
ഒരു സമയത്ത് മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോടികൾ ആയിരുന്നു മോഹൻലാലും ശോഭനയും. ഇരുവരും വിസ്മയം തീർത്ത അനേകം സിനിമകൾ ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇപോഴുതാ ആ വിജയ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ആ വിസ്മയം വീണ്ടും ദൃശ്യമാകാൻ പോകുന്നത്.
അനൂപ് സത്യൻ തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. അച്ഛന്റെ അതേ കഴിവ് കിട്ടിയിട്ടുള്ള മകനാണ് എന്ന് ഒരൊറ്റ ചിത്രം കൊണ്ട് അദ്ദേഹം പ്രൂവ് ചെയ്തിരുന്നു. ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ശോഭന ആയിരുന്നു നായികാ കഥാപാത്രത്തിൽ എത്തിയിരുന്നത്. മലയാള സിനിമയിലെ തന്നെ എണ്ണംപറഞ്ഞ താരജോഡികളിൽ ഒന്നാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട്. ഒരുപക്ഷേ മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചതും ശോഭന തന്നെ ആയിരിക്കാം.
അതുപോലെ തന്നെ സത്യൻ അന്തിക്കാടിന്റെ മറ്റൊരു മകനായ അഖിൽ സത്യൻ പങ്കുവെച്ച കുറിപ്പിലും ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് സൂചനകൾ നൽകുന്നു. ‘അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവന് ഉദ്ദേശിക്കുന്നതെന്നാണ് അഖില്‍ സത്യന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ചിത്രം പൂർണ്ണമായും ഒരു ഫാ,മിലി എന്റർടൈമെന്റ് ആയിരിക്കും എന്നാണ് സൂചനകൾ. എന്നത്തേയും പോലെ മോഹൻലാലിൻറെ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ ഇപ്പോൾ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ലഘുചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
അതുപോലെ മോഹൻലാലുമായി വീണ്ടുമൊരു മനോഹര ചിത്രം ചെയ്യാൻ താൻ കാത്തിരിക്കുകയാണ് എന്നാണ് ശോഭന അറിയിച്ചത്. കൂടാതെ മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്മാവിന് കൊമ്പത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു. മമ്മൂക്ക എപ്പോഴും കുറച്ച് സീരിയസും ഒപ്പം സീനിയര്‍ ആര്ടിസ്റ് എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറയുന്നു. പക്ഷെ മോഹന്‍ലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ശോഭന പറയുന്നു.
Leave a Reply