
നാണക്കേട് കാരണം വീട്ടുകാർക്ക് പുറത്തിറങ്ങാൽ കഴിയാത്ത അവസ്ഥ ! വാങ്ങിയ പണം തിരികെ നൽകിയ ശേഷമാണ് പെങ്ങളുടെ വിവാഹം നടത്തിയത് ! തെളിവുമായി പെപ്പെ !
2018 എന്ന സിനിമ ഇപ്പോൾ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ജൂഡ് ആൻ്റണി നടൻ ആൻ്റണി വർഗീസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. 10 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി, ആന്റണി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറി. എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരുന്നത് എന്നും തുടങ്ങി നടനെതിരെ ഗുരുതര ആരോപണങ്ങളാണ് ജൂഡ് പേപ്പേക്ക് എതിരെ ആരോപിച്ചത്.
ഇപ്പോഴിതാ തനിക്കെതിരെ വന്ന ആരോപങ്ങളെ പാടെ നിശ്വേധിച്ചുകൊണ്ട് തെളിവ് സഹിതം പ്രസ് മീറ്റ് നടത്തിയിരിക്കുകയാണ് പെപ്പെ. അദ്ദേഹം പറയുന്നത് ഇങ്ങനെ, അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമര്‍ശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടാവും. നിങ്ങള്‍ ആണെങ്കില്‍ എങ്ങനെ പ്രതികരിക്കും. അതില്‍ വ്യക്തത വരുത്തണം. പരാമര്‍ശം വന്നതില്പിന്നെ വീട്ടുകാര്‍ വീടിനു പുറത്തിറങ്ങിയിട്ടില്ല.

പണം വാങ്ങിയത് ശെരിയാണ് എന്നാൽ വാങ്ങിയ പണം തിരികെ നല്‍കി എന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മില്‍ ഒരു വര്‍ഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വര്ഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നതെന്നും ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. അതുപോലെ അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ‘ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്.
എന്നാൽ അദ്ദേഹത്തിന്റെ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് അത് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാന്‍ പോകുന്ന നിര്‍മാതാക്കള്‍ എന്ത് വിചാരിക്കും. ഒരാള്‍ക്ക് വിജയം ഉണ്ടാകുമ്പോള്‍ അയാള്‍ പറഞ്ഞത് കേള്‍ക്കാന്‍ എല്ലാവരും ഉണ്ടാകും. അതുപോലെ എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍.
ഈ പ,റ,യുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്, അല്ലാതെ ഞാന്‍ മാത്രമല്ല, തന്റെ അമ്മ ജൂഡ് ആന്റണിയ്‌ക്കെതിരേ കേസ് നല്‍കിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
അതെ സമയം തന്റെ വാക്കുകൾക്ക് മാപ്പ് ചോദിച്ച് ജൂഡ് ആന്റണിയും രംഗത്ത് വന്നു, ഒരു ആവേശത്തിൽ പറഞ്ഞ് പോയതാണ് അല്ലാതെ പെപ്പയോട് വ്യക്തിവൈരാഗ്യം ഒന്നും ഇല്ലന്നും അദ്ദേഹം പറഞ്ഞു.
Leave a Reply