
എന്റെ ലാൽ സാറിനെ കളിയാക്കാൻ വേണ്ടി അയാൾ മനപ്പൂർവ്വം ചെയ്തതാണ് ! അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ലാൽ സാർ അങ്ങനെ ചെയ്തത് ! ആൻ്റണി പറയുന്നു !
മലയാള സിനിമ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന താര ജോഡികളായിരുന്നു മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്. പക്ഷെ ഇവർക്ക് ഇരുവർക്കും ഇടയിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ സിനിമ ലോകത്തെ കാര്യമായ ചർച്ച. ഈ അടുത്തിടെയാണ് മോഹൻലാലിനെതിരെ കടുത്ത ആരോപണങ്ങളുമായി ശ്രീനിവാസൻ വീണ്ടും രംഗത്ത് വന്നത്. ഇപ്പോഴിതാ ഇതിന് മുമ്പ് ഈ പ്രശ്നത്തെ കുറിച്ച് ആൻ്റണി പെരുമ്പാവൂർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് താരം പറയുന്നത്, മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമയെടുത്തപ്പോള്‍ ചോദ്യം ചെയ്തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.
എന്റെ ലാൽ സാറിനെ കളിയാക്കികൊണ്ട് അയാൾ ചെയ്ത ആ സിനിമയിൽ ലാൽ സാർ ഒരു മടിയും കൂടാതെയാണ് അഭിനയിച്ചത്. ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വീണ്ടും ആയാൾ വളരെ മോശമായ ഒരു തിരക്കഥയെഴുതി ശ്രീനിവാസൻ തന്നെ അതിൽ നായകനായും അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു കാര്യം തിരക്കി എന്നുള്ളത് വളരെ ശെരിയാണ്.

ആ സിനിമയെ കുറിച്ച് ഞാൻ ഒന്ന് തിരക്കി എന്നല്ലാതെ മറ്റൊന്നും അവിടെ സംഭവിച്ചില്ല. പക്ഷെ ഇതിനെ തുടർന്ന് ആ ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല, ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും ആന്റണി പറയുന്നു. കൂടാതെ സിനിമ ലോകത്ത് മറ്റൊരു സംസാര വിഷയം ഞാനാണ് ലാൽ സാറിന്റെ സിനിമകളുടെ തിരക്കഥ വായിക്കുന്നത് എന്ന്.
ലാൽ സാറിന് വരുന്ന കഥകൾ അങ്ങനെ ഞാനല്ല വായിക്കുന്നത്. ആശിർവാദ് സിനിമയുടെ ബാനറിൽ വരുന്ന കഥകൾ ഞങ്ങൾ രണ്ടുപേരും കൂടിയാണ് കേൾക്കുന്നത്, തുടർന്ന് നടക്കുന്ന അതിന്റെ എല്ലാ ചർച്ചകളിലും പങ്കെടുക്കാറുണ്ട്. അല്ലാതെ മറ്റു നിർമാതാക്കൾ ഒരുക്കുന്ന ചിത്രത്തിന്റെ കഥ ഞാനല്ല അത് ലാൽ സാർ തന്നെയാണ് കേൾക്കാറുള്ളതും അഭിപ്രായം എടുക്കാറുള്ളതുമെന്നും ആൻ്റണി പറയുന്നു. പക്ഷെ ശ്രീനിവാസൻ എന്നെ അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് മോഹൻലാൽ ഇതിനോട് പ്രതികരിച്ചിരുന്നത്.
Leave a Reply