
”എല്ലാം ഓക്കെ അല്ലേ അണ്ണാ…!” പൃഥ്വിരാജിനും ആൻ്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ പോസ്റ്റുമായി ആന്റണി പെരുമ്പാവൂർ ! മറുപടി വൈറൽ !
എമ്പുരാൻ വിവാദം ഇന്നും സിനിമ ലോകത്ത് കെട്ടടങ്ങിയിട്ടില്ല, എന്നാൽ വിവാദങ്ങൾക്കിടയിലും സിനിമ മികച്ച കളക്ഷൻ നേടി സകല റെക്കോഡുകളെയും ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ എമ്പുരാൻ’ 250 കോടി നേടിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ സ്നേഹപൂർവ്വം പ്രിയപ്പെട്ടവരെ ചേർത്തു നിർത്തിക്കൊണ്ട് ആൻ്റണി പെരുമ്പാവൂർ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാദങ്ങൾക്കിടയിലും ഏറ്റവും വേഗത്തിൽ 100, 200 കോടി ക്ലബ്ബുകളിൽ ഇടം പിടിച്ച ചിത്രമാണ് ‘എമ്പുരാൻ’. വിദേശ മാർക്കറ്റുകളിൽ പോലും റെക്കോർഡ് കളക്ഷനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 27 നാണ് ‘എമ്പുരാൻ’ തിയേറ്ററിൽ റിലീസ് ചെയ്തത്.
എമ്പുരാൻ സിനിമയുടെ എല്ലാമെല്ലാമായ പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് ആൻ്റണി പെരുമ്പാവൂർ പങ്കുവച്ചിരിക്കുന്നത്. “എല്ലാം ഓക്കെ അല്ലേ അണ്ണാ..” എന്ന കുറിപ്പുമായി പൃഥ്വിയെ കെട്ടിപിടിച്ച് ചേർത്തു നിർത്തിയിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. ”പിന്നല്ല” എന്ന മറുപടിയുമായി പൃഥ്വിരാജും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. അതുകൂടാതെ സ്നേഹപൂർവ്വം എന്ന കുറിപ്പോടെയാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആൻ്റണി പോസ്റ്റ് ചെയ്തത്.

സിനിമക്കുമേൽ ഉയർന്ന വിവാദങ്ങൾ നിലനിൽക്കവെയാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജിനും നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂരിനും, ഗോകുലം ഗോപാലനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ‘ലൂസിഫർ’, ‘മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം’ തുടങ്ങിയ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് നോട്ടീസ് നൽകിയതെന്നും ഇത് സിനിമയുമായി യാതൊരു ബന്ധവും ഇല്ലന്നും ഐടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
അതേസമയം എമ്പുരാൻ സിനിമയെ വിമർശിച്ച് ഇപ്പോഴും നിരവധി പേരാണ് രംഗത്ത് വരുന്നത്. ബിജെപി കേരളത്തിലേക്ക് വലിയ നാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തു അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് പറയുന്നു. സിനിമ വെറും എമ്പോക്കിത്തരം എന്നാണ് ശ്രീലഖയുടെ വീഡിയോയ്ക്ക് തലക്കെട്ട് തന്നെ നല്‍കിയിരിക്കുന്നത്. മാര്‍ക്കോ ഇറങ്ങിയപ്പോള്‍ വയലന്‍സ് എന്നാണ് പറഞ്ഞത് അത് പോലെയുള്ള വയലന്‍ ഈ ചിത്രത്തിലും ഉണ്ടെന്ന് ശ്രീലേഖ പറയുന്നു. താന്‍ കട്ട് ചെയ്യുന്നതിന് മുന്‍പുള്ള പതിപ്പാണ് കണ്ടതെന്നും ശ്രീലേഖ പറയുന്നുണ്ട്.
Leave a Reply