പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത് ഈ കാരണം കൊണ്ടാണ് ! ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ !

സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ പേരെടുത്ത ആളാണ് കെബി ഗണേഷ് കുമാർ. പത്തനാപുരം എം എൽ എ കൂടിയായ അദ്ദേഹത്തിന് വലിയ ജനപിന്തുണയാണ് ഉള്ളത്. പ്രശംസാവഹമായ നിരവധി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്, ഇപ്പോഴിതാ ഇതിന് മുമ്പ് തന്റെ നാടിൻറെ എം എൽ എ കൂടിയായ ഗണേഷിനെ കുറിച്ച് അനുശ്രീ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

അതിൽ അനുശ്രീ പറയുന്നത് ഇങ്ങനെ, ഒരു നാടിൻറെ ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍… (ബ്ലാഷ് ബാക്ക്) 2002_2003 സമയങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് ആ സമ്മാനം വാങ്ങുന്നതിലും കൂടുതൽ ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു..

വിജയം നേടിയവർക്കുള്ള സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.’The smile of Acceptance’.. അദ്ദേഹത്തിന്റെ ആ ചിരി ആണ് ഇപ്പോഴും ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്..

ഞാൻ ഈ അടുത്ത് ഏറെ കാലത്തിന് ശേഷം അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്… keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍. എന്നും അനുശ്രീ പറയുന്നു. നടിയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

തങ്ങളുടെ ഏത് വിഷമവും ധൈര്യപൂർവ്വം പറയാനും അതിന് ഏത് വിധേനെയും പരിഹാരം കാണുകയും ചെയ്യുന്ന ഒരു ജനപ്രതിനിധി ഞങ്ങൾക്ക് ഉണ്ട് എന്ന ഉറച്ച വിശ്വാസം ഏതൊരു പത്തനാപുരം കാരനും ഉണ്ടെന്നാണ് കമന്റുകളിൽ കൂടി വ്യക്തമാക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *