ഇന്റര്‍വ്യുവിനിടയില്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് അനുമോൾ ! വീഡിയോ !!
അനു എന്നറിയപ്പെടുന്ന അനുമോൾ ആർഎസ് 2014 ൽ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ കുറച്ച് വർഷങ്ങൾ കൊണ്ട്തന്നെ ഒരുപാട് കഥാപാത്രങ്ങൾ അനുമോൾ ചെയ്തുകഴിഞ്ഞു, അനുമോളെ ഏവരും സ്നേഹത്തോടെ അനുകുട്ടി എന്നാണ് വിളിക്കാറുള്ളത്. സ്റ്റാർ മാജിക് എന്ന കോമഡി പരിപാടിയിലൂടെയാണ് അനുമോളെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത്. കൊച്ചുകുട്ടികളുടെ മനസും ബുദ്ധിയുമാണ് അനുവിന് എന്നാണ് പ്രേക്ഷകർ പറയുന്നത്. സ്റ്റാർ മാജിക്കാണ് അനുവിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്.
അനുമോളും തങ്കച്ചനും തമ്മിലുള്ള രസകരമായ തമാശകൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ചിലർ ശെരിക്കും ഇവർ ഇഷ്ടത്തിലാണ് വിവാഹം കഴിക്കും എന്നാ തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു, എന്നാൽ ഇത് പരിപാടിയുടെ ഭാഗമാണ് ആരും സീരിയസായി എടുക്കരുത് എന്ന് പറഞ്ഞുകൊണ്ട് തങ്കച്ചനും അനുവും രംഗത്ത് വന്നിരുന്നു. കുസൃതിയും ഒപ്പം കൊച്ച് കൊച്ച് പൊട്ടത്തരങ്ങളും നിറഞ്ഞ അനുവിന്റെ സംസാരം ഏവരും ഇഷ്ടപെടുന്നതാണ്. നിരവധി സീരിയലുകൾ അനു ഇപ്പോൾ ചെയ്യുന്നുണ്ട്, സീ കേരളത്തിൽ സത്യ എന്ന പെൺകുട്ടി, ഏഷ്യാനെറ്റിൽ പാടത്തെ പൈങ്കിളി എന്നിവയാണ് നിലവിൽ അനു ചെയ്തുകൊണ്ടിരിക്കുന്നത്.
താരജാഡ ഒട്ടുമില്ലത്ത അനുമോൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്, താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സിനിമയില്‍നിന്നും സീരിയലില്‍ നിന്നും മികച്ച അവസരങ്ങള്‍ താരത്തിന് വരുന്നുണ്ടെങ്കിലും അനുവിന് ഒരിക്കലും ഒരു നായികയായി അഭിനയിക്കണ്ട എന്നാണ് പറയുന്നത് അതിനേക്കാൾ തനിക്കിഷ്ടം മുൻനിര നടന്മാരുടെ അനിയത്തിയായും മകളായും അല്ലെങ്കില്‍ അവരുടെ ചിത്രത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം എന്നാണ് അനു പറയുന്നത്..
അടുത്തിടെ അനു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അടുത്ത സുഹൃത്തും അതിലുപരി മികച്ച നടനുമായിരുന്ന ശബരിനാഥിന്റെ വേർപാട് ഓർത്ത് അനു പൊട്ടിക്കരഞ്ഞത്, നിരവധി പരമ്പരകളുടെ ഭാഗമായി നിന്നിരുന്ന താരം അടുത്തിടെയാണ് ഹൃദയാഘാതം മൂലം വിടവാങ്ങിയത്. സ്വാമി അയ്യപ്പൻ എന്ന സീരിയൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മിനിസ്ക്രീൻ പരമ്പര. ഷൂട്ടിംഗ് സൈറ്റുകളിലും വ്യക്തിജീവിതത്തിലും നല്ലൊരു വ്യക്തിയായി നിലനിന്ന ശബരിയുടെ വേർപാട് തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്ന് ആയിരുന്നില്ലെന്നും അതൊരു സ്വപ്നം മാത്രമായിരിക്കണമെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ച് ദൈവത്തിനോട് പ്രാര്‍ത്ഥിച്ചിരുന്നു എന്നും അനു പറയുന്നു. ഇത്രയും പറഞ്ഞ് അനു വിങ്ങി പൊട്ടുകയായിരുന്നു..
അദ്ദേഹത്തിന്റെ വേർപാട് അനുവിനെ പോലെ അദ്ദേഹത്തെ അറിയാവുന്ന ഓരോ മലയാളികൾക്കും ഉണ്ടായിരുന്നു, വളരെപെട്ടെന്നുണ്ടായ ശബരിനാഥിന്റെ വേർപാട് എന്നും ഒരു തീരാ നൊമ്പരമായി അവശേഷിക്കുന്നു. ഇവർ ഒരുമിച്ച് പാടത്തെ പൈകിളി എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു. നമ്മൾ എന്നും കണ്ടുകൊണ്ടിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാകുന്ന അവാസ്ത അത് വലിയ ഒരു ദുഖമാണെന്നും അനു പറയുന്നു..
Leave a Reply