
വീൽചെയറിൽ ഇരുന്ന് പാട്ടുപാടി നേടിയത് സംസ്ഥാന പുരസ്‌കാരം ! ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടമായി ! മലയാളികളുടെ അനുമോൾ ! ഗൗരിയുടെ ജീവിതയാത്ര !
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ഗൗരി. വാനമ്പാടി എന്ന ഒരൊറ്റ സീരിയൽ കൊണ്ട് ഗൗരി ഏവരുടെയും പ്രിയങ്കരിയായി മാറിയത്. ഗൗരി എന്ന പേജിനെക്കാളും അധികം നമ്മൾക്ക് പരിചയം അനുമോൾ എന്ന പേരിലായിരിക്കും. വളരെ മികച്ച പ്രകടമാണ് ആ പരമ്പരയിൽ ഗൗരി കാഴ്ചവെച്ചത്. ഗൗരിയുടെ മികച്ച പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ആ പരമ്പര ഇത്രയും വിജയമായത്. സീരിയലിൽ മികച്ച ഗായികയായ ഗൗരി യഥാർത്ഥ ജീവിതത്തിൽ ഒട്ടനവധി അവാർഡുകൾ പാട്ടുപാടി വാരികൂട്ടിയ മികച്ച ഒരു ഗായിക കൂടിയാണ്. വാനമ്പാടിയിൽ ഗൗരിയുടെ കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ടത് നടി ചിപ്പി ആയിരുന്നു.
ആ പരമ്പരയിൽ അനുമോളുടെ അമ്മയായി എത്തിയ ചിപ്പി ഒരു ആക്സിഡന്റ് പറ്റി മ,രി,ച്ചു പോയതിനു ശേഷം സ്വപ്നത്തിൽ ഗൗരിയുടെ കഥാപാത്രം അവരോട് സംസാരിക്കുന്നതും മറ്റും ആ പരമ്പരയിൽ ഏവരെയും ഈറൻ അണിയിച്ച രംഗങ്ങൾ ആയിരുന്നു. എന്നാൽ ഗൗരിയുടെ യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ തന്റെ അച്ഛനോട് താൻ സംസാരിക്കാറുണ്ട് എന്ന് ഗൗരി കൃഷ്ണ പറയുന്നു. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ അത്രയ്ക്കും ഉൾക്കൊണ്ടാണ് താൻ ചെയ്തതെന്ന് ഗൗരി പറയുന്നു. അതിലെ മിക്ക രംഗങ്ങളിലും താൻ ജീവിക്കുകയായിരുന്നു എന്നും താരം പറഞ്ഞിരുന്നു.
ഗൗരിയുടെ യഥാർഥ ജീവിതവും ഒരു സീരിയലിലെ വെല്ലുന്ന കഥയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച ആളാണ് ഗൗരി. ഒരു സംഗീതജ്ഞന്റെ മകളാണ് ഗൗരി. പക്ഷെ അദ്ദേഹം ഇപ്പോൾ ഗൗരിയോടൊപ്പം ഇല്ല, പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്റെ മകളാണ് ഗൗരി കൃഷ്ണൻ. ഒരുപാട് വേദികളിൽ സംഗീത വിസ്മയം തീർത്ത പ്രകാശ് വളരെ അറിയപ്പെട്ടിരുന്ന കലാകാരൻ കൂടിയാണ്. ഗൗരിക്ക് സംഗീതത്തിൽ ഉള്ള ഈ വാസനയും അച്ഛനിൽ നിന്നും ലഭിച്ചതാണ്.

ഈ ചെറിയ പ്രായത്തിനിടക്ക് തന്നെ നിരവധി വേദികളിൽ വിസ്മയം തീർത്ത ഗൗരി ഇതിനോടകം തന്നെ ഗായിക എന്ന നിലയിലും, അഭിനേത്രി എന്ന നിലയിലും കൊച്ചു ഗൗരി ഉയരങ്ങൾ കീഴടക്കിയത് കാണാനുള്ള ഭാഗ്യം ആ അച്ഛനില്ലാതെ പോയി. ഒരു അപകടത്തിലാണ് പ്രകാശ് ഈ ലോകത്തോട് വിടപറഞ്ഞത്. ഗൗരി കൃഷ്ണയുടെ അമ്മ അമ്പിളിയും നല്ലൊരു ഗായികയാണ്. വീൽചെയറിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വിധിക്കപ്പെട്ട കഥാപാത്രമായി നാടകത്തിൽ പാടിയഭിനയിച്ചതിന്റെ പേരിൽ ഏഴാം വയസ്സിൽ തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച ബാല താരത്തിന്റെ പുരസ്കാരം തേടിയെടുത്ത ആളുകൂടിയാണ് ഗൗരി.
അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ പ്രകാശിന്റെ വേർപാട് ഗൗരിയേയും കുടുംബത്തെയും കാര്യമായി ബാധിച്ചു. അച്ഛന്റെ വേർപാടോടെ ഗൗരിയും കുടുംബവും സാമ്പത്തികമായി ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടിരുന്നു, പക്ഷെ ഈ ചെറുപ്രായത്തിൽ തന്നെ തന്റെ കുടുംബത്തെ ആ കഷ്ടപാടുകളിൽ നിന്നും ഒരു വിധം കരകയറ്റാൻ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു എന്ന് പറയുന്നത് തന്നെ വലിയൊരു നേട്ടമാണ്. വാനമ്പാടി എന്ന പരമ്പരക്ക് ശേഷം ഇപ്പോൾ കുടുംബവിളക്ക് എന്ന സീരിയലിൽ ശ്രദ്ധേയമായ ഒരു വേഷം ഗൗരി കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒൻപതാം ക്ലാസിലെ പഠനം പൂർത്തിയാക്കി നിൽക്കുകയാണ്, കഹ്‌സീൻജ ദിസവം ഗൗരി പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇനിയും ഒരുപാട് ഐശ്വര്യങ്ങൾ നൽകി തങ്ങളുടെ അനുമോൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.
Leave a Reply