
പാർട്ടി നോക്കിയല്ല ഞങ്ങൾ ഗണേശേട്ടന് വോട്ട് ചെയ്യുന്നത്, വ്യക്തിയാണ് പ്രാധാന്യം ! അദ്ദേഹം സ്വതന്ത്രനായി നിന്നാലും ഞങ്ങൾ വിജയിപ്പിക്കും ! അനുശ്രീ പറയുന്നു !
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജനപ്രതിനിധികളിൽ ഒരാളാണ് കെബി ഗണേഷ് കുമാർ. പത്തനാപുരം എം എൽ എ കൂടിയായ അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങൾക്കും വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തിൽ നടി അനുശ്രീ തങ്ങളുടെ എം എൽ എ ആയ ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ..
ഗണേഷ് ഏട്ടന് പത്തനാപുരത്തുള്ള ജന പിന്തുണ വളരെ വലുതാണ്, കാരണം അതുപോലെ ഉള്ള പ്രവർത്തനങ്ങളും ആൾക്കാരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എപ്പോഴും കൈയ്യടി നേടാറുണ്ട്. ഇപ്പോൾ എന്റെ വീട്ടിൽ തന്നെ പല പാർട്ടി നിലപാടുള്ള ആളുകളാണ് പക്ഷെ ഞങ്ങൾ എല്ലാവരും ഒരുപോലെ ഗണേഷ് ഏട്ടനാണ് വോട്ട് ചെയ്യുന്നത്. കാരണം അവിടെ ഞങ്ങൾക്ക് പാർട്ടി അല്ല വ്യക്തിയാണ് മുഖ്യം. ഗണേഷ് ഏട്ടൻ ഇനി സ്വതന്ത്രൻ ആയി നിന്നാലും അദ്ദേഹം വിജയിച്ചിരിക്കും എന്നും അനുശ്രീ പറയുന്നു.

അതുപോലെ ഇതിനുമുമ്പും അനുശ്രീ ഗണേഷിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഒരു നാടിൻറെ ജനനായകന് എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന് കെ.ബി ഗണേഷ്കുമാര്, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്… (ബ്ലാഷ് ബാക്ക്) 2002_2003 സമയങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന് ആയിരുന്നു. അന്ന് ആ സമ്മാനം വാങ്ങുന്നതിലും കൂടുതൽ ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു..
എന്നും എപ്പോഴും അദ്ദേഹത്തിന്റെ ആ ചിരി ആണ് ഇപ്പോഴും ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന് ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്.
ഞാ,ൻ ഈ അ,ടുത്ത് ഏറെ കാലത്തിന് ശേഷം അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്… keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്. എന്നും അനുശ്രീ പറയുന്നു. നടിയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Leave a Reply