
ഒരു ജനനായകന് എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം ! ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ! ഗണേഷിനെ കുറിച്ച് അനുശ്രീ !
ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ ജന നായകനാണ് കെബി ഗണേഷ് കുമാർ. അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ട് പുതിയ ജീവിതം ലഭിച്ചവർ ഒരുപാടാണ്. പത്തനാപുരം എം എൽ എ കൂടിയായ ഗണേഷ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുകയാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് തന്റെ നാടിൻറെ എം എൽ എ കൂടിയായ ഗണേഷിനെ കുറിച്ച് അനുശ്രീ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
അതിൽ അനുശ്രീ പറയുന്നത് ഇങ്ങനെ, ഒരു നാടിൻറെ ജനനായകന് എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിന്റെ ജനനായകന് കെ.ബി ഗണേഷ്കുമാര്, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്… (ബ്ലാഷ് ബാക്ക്) 2002_2003 സമയങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന് ആയിരുന്നു. അന്ന് ആ സമ്മാനം വാങ്ങുന്നതിലും കൂടുതൽ ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു..
വിജയിച്ചവർക്കുള്ള സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്, അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.’The smile of Acceptance’.. അദ്ദേഹത്തിന്റെ ആ ചിരി ആണ് ഇപ്പോഴും ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം.. പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന് ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്..

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിട്ടു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്… keep winning more and more hearts … ഞങ്ങടെ സ്വന്തം ഗണേഷേട്ടന്. എന്നും അനുശ്രീ പറയുന്നു. നടിയുടെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇന്ന് ഇതേ കമുകുംചേരിയിൽ എത്തിയ അദ്ദേഹത്തെ കണ്ട് വീടില്ല എന്ന സങ്കടം പറഞ്ഞ ഒരു കൊച്ചു പയ്യനെ അദ്ദേഹം ഞെഞ്ചോട് ചേർത്ത് നിർത്തി, വീട് മാത്രമല്ല നിനക്ക് എവിടം വരെ പഠിക്കണമോ അവിടം വരെ പഠിപ്പിക്കുകയും എന്റെ നാലാമത്തെ മകനായി ഞാൻ നിന്നെ നോക്കുമെന്നും അദ്ദേഹം പറഞ്ഞ ഒരു വീഡിയോ കൂടി ഇപ്പോൾ വൈറലായി മാറുകയാണ്.
Leave a Reply