
പുലിമുരുകൻ കാണുമ്പോൾ ഇപ്പോഴും വിഷമം വരും ! ലാലേട്ടന്റെ ഭാര്യയുടെ റോൾ വന്നിട്ടും ഞാൻ ചെയ്യുന്നില്ല എന്ന് പറയേണ്ടി വന്നു ! തീരാ നഷ്ടം ! അനുശ്രീ പറയുന്നു
മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് നടി അനുശ്രീ നായർ. ലാൽജോസ് സംവിധാനം ചെയ്ത ഡയമെണ്ട് നെക്ലേസെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന പുലിമുരുകനിലെ നായികാ വേഷം നഷ്ടപ്പെട്ടതിനെ കുറിച്ച് മുമ്പും അനുശ്രീ സംസാരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് തനിക്ക് ആ വേഷം നഷ്ടപെടുത്തേണ്ടി വന്നതെന്ന് വ്യക്തമാക്കുകയാണ് അനുശ്രീ ഇപ്പോൾ.. വാക്കുകൾ ഇങ്ങനെ, സിനിമയില്‍ എത്തി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ കൈക്ക് ഒരു സര്‍ജറി നടത്തേണ്ട അവസ്ഥയുണ്ടായി. സിനിമയില്‍ അന്ന് ഒരുപാട് അവസരങ്ങള്‍ വരുമായിരുന്നു എനിക്ക്.
പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം അതിനിടയ്‍ക്കാണ് എനിക്ക് ലഭിച്ചത്. ഞാൻ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ആ റോള്‍ വേണ്ടെന്നുവയ്‍ക്കേണ്ടി വന്നു. പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും എന്നും അനുശ്രീ പറയുന്നു.

സിനിമയുടെ കഥ, കേൾക്കുമ്പോഴാണ് ആക്ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോളും വലിയ വിഷമമായി. പിന്നീട് ഒപ്പം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത് എന്നുചോദിച്ച് അവരെന്നെ കളിയാക്കിഎന്നും അനുശ്രീ പറയുന്നു.
Leave a Reply