സിനിമകൾ കിട്ടാതെ വരുമ്പോൾ ഇങ്ങനെയാണോ ചെയ്യേണ്ടത് ! നമ്മൾ കുലസ്ത്രീകൾ അല്ലേ ! സ്വാസികയെ കുറിച്ച് അനുശ്രീ പറയുന്നു !

ഒരു പക്കാ നാട്ടിൻ പുറത്തുനിന്നും സിനിമ എന്ന മായിക ലോകത്ത് എത്തി അവിടെ തന്റെ കഴിവ് കൊണ്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടി അനുശ്രീ. ഇതിനോടകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ അനുശ്രീയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം ‘കള്ളനും ഭഗവതിയുമാണ്’.  അതുപോലെ തന്നെ സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സ്വാസിക. സ്വാസികയുടെ ചതുരം എന്ന സിനിമ വലിയ വിജയമായിരുന്നു. ചിത്രത്തിൽ ഏറെ ഗ്ലാമർ ആയി അഭിനയിച്ച സ്വാസികയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ ചതുരത്തിലെ ഇന്റിമേറ്റ് രംഗം കണ്ടതിനെ കുറിച്ച് അനുശ്രീ സ്വാസികയോട് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയെ നടി അനുശ്രീ അവതാരകയുടെ നിർദേപ്രകാരം പ്രാങ്ക് കോൾ ചെയ്തത്. എടീ ഞാൻ ചതുരം കണ്ട്.. എന്തുവാടീ അത്. നീ അതിൽ എന്തൊക്കെയാ ചെയ്തേക്കുന്നെ, ഒന്നുമല്ലെങ്കിലും നമ്മൾ കുലസ്ത്രീകൾ അല്ലേ. നിനക്കെങ്ങനെ ഇത്ര ധൈര്യം വന്നു. എന്നാണ് അനുശ്രീ സ്വാസികയോട് ചോദിച്ചത്.

അതിന് സ്വാസികയുടെ മറുപടി ഇങ്ങനെ.. അത് അങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചാൽ അത് വേറെ സിനിമ ഒന്നും കിട്ടാതെ ഇരുന്നപ്പോൾ ഉണ്ടായ ഒരു ധൈര്യം, അതുകൊണ്ട് അതങ്ങ് ചെയ്തു. എന്ന് സ്വാസിക പറയുമ്പോൾ ഒന്നും കിട്ടാത്തപ്പോൾ‌ ഇങ്ങനെയാണോ ചെയ്യേണ്ടതെന്നാണ് ഉടൻ സ്വാസികയോട് അനുശ്രീ ചോദിച്ചത്. ഡയറക്ടർ നല്ലതായിരുന്നുവെന്നും അതുകൊണ്ട് കൂടിയാണ് ചതുരത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും സ്വാസിക പറഞ്ഞു.

നിന്റെ ഇ സിനിമ കണ്ടു എന്നെ പലരും വിളിച്ചിരുന്നു, സ്വാസികയെ കുറിച്ച് ഇങ്ങനെയൊന്നുമല്ല വിചാരിച്ചത് എന്നൊക്കെ പറഞ്ഞു, അതൊക്കെ പോട്ടെ നിന്റെ വീട്ടിലെ പ്രതികരണം എങ്ങനെ ആയിരുന്നു എന്നും അനുശ്രീ ചോദിച്ചു, എല്ലാവരും ഒരുമിച്ച് തിയേറ്ററിൽ പോയാണ് സിനിമ കണ്ടതെന്നും ആർക്കും കുഴപ്പമില്ലെന്നും സ്വാസിക മറുപടി പറഞ്ഞു. എന്നാൽ മറ്റൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഈ ചതുരം ചെയ്തതിന് ശേഷം ഐറ്റം സോങ് ചെയ്യാമോ ഇത്തരം ഇന്റിമേറ്റ്, ​ഗ്ലാമർ വേഷം ചെയ്യാമോ സ്മൂച്ച് ചെയ്യാമോ എന്നൊക്കെ ചോദിച്ച് നിരന്തരം കോൾ വരുന്നുണ്ടെന്നും അതെല്ലാം ഒഴിവാക്കി വിടുകയാണെന്നും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നും അനുശ്രീയോട് സ്വാസിക പറയുന്നുണ്ട്. ഇത് ഒരു പ്രാങ്ക് കോൾ ആണെന്ന് പറഞ്ഞാണ് അനുശ്രീ അവസാനം കോൾ അവസാനിപ്പിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *