
എന്റെ ഹൃദയ താളം മുറുകിയോ ! രണ്ട് പേരും കൂടി കല്ല്യാണം കഴിച്ചൂടെ ! അനുശ്രീ പങ്കുവെച്ച വീഡിയോക്ക് രസകരമായ കമന്റുകളുമായി ആരാധകർ !
ഇന്ന് മലയാള യുവ താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു താരങ്ങളാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. കഴിഞ്ഞ ദിവസം ഇവർ ഇരുവരും ഒരുമിച്ച് പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു, വേദിയിൽ ഇരുവരയുടെയും പ്രസംഗം വളരെ അതികം കൈയ്യടി നേടിയിരുന്നു. ‘ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ… എന്ന് കാണികളോട് ചോദിക്കുന്നു, ശേഷം ഇല്ല..
ആ,രോ എ,വി,ടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മൾ സഹിക്കുമോ… സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു എന്നും അനുശ്രീ പറഞ്ഞിരുന്നു. അതുപോലെ തന്നെ വി വേദിയിൽ മിത്ത് വിവാദത്തിനെതിരെ തീപ്പൊരി പ്രസംഗമാണ് ഉണ്ണിയും നടത്തിയത്.

ഇവരുടെ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഈ വേദിയിൽ ഉണ്ണി മുകുന്ദനോടൊപ്പം ഉള്ള ഒരു വീഡിയോ അനുശ്രീ തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു, മനോഹരമായ ഒരു പ്രണയ ഗാനത്തോടൊപ്പമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി, വീഡിയോക്ക് അനുശ്രീ നൽകിയ ക്യാപ്‌ഷൻ ആ പാട്ടിലെ വരികളായ.. എന്തെ ഹൃദയതാളം മുറുകിയോ…
ഏനോ ഹൃദയം ധീം ധീം സൊല്ലുതെ.. എന്നതായിരുന്നു.
എന്നാൽ ഈ വീഡിയോക്ക് വന്ന കമന്റുകളാണ് ഇപ്പോൾ അതിലും ശ്രദ്ധ നേടുന്നത്. രണ്ട് പേരും കൂടി കല്ല്യാണം കഴിച്ചൂടെ… എന്നതായിരുന്നു അതിൽ കൂടുതലും, കൂടാതെ ‘മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ട’, ഉണ്ണിച്ചേട്ടന്റെ വീട്ടിൽ ഉണ്ണിച്ചേട്ടനെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി പോയപ്പോൾ ഉണ്ണിച്ചേട്ടന്റെ അമ്മ എന്റെ ഉണ്ണിക്കു പറ്റിയ വല്ല കുട്ടികളും ഉണ്ടോ ചോദിച്ചിരുന്നു. ഇതാ ഇരിക്കല്ലേ നല്ല സൂപ്പർ ജോഡി, നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു.. രണ്ടു പേരും അങ്ങട് കല്യാണം കഴിക്കണം,, എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് കൂടുതലും ഈ പോസ്റ്റിന് ലഭിക്കുന്നത്.
Leave a Reply