
എന്റെ പൊന്നിന്റെ എന്ത് ആവശ്യത്തിനും ഈ അപ്പ എന്നും ഉണ്ടാകും ! എന്റെ കുഞ്ഞിന് എല്ലാ ഐഷ്വര്യങ്ങളും ഉണ്ടാകും ! അനുശ്രീയുടെ കുറിപ്പിന് കൈയ്യടി !
മലയാളികൾ വളരെ പെട്ടെന്ന് ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് അനുശ്രീ. ഒരു സാധാരണ നാട്ടിൻ പുറത്തുനിന്നും സിനിമ എന്ന മായിക ലോകത്ത് തന്റെ കഴിവിന്റെ മാത്രം പിൻബലത്തിൽ എത്തിയ അനുശ്രീ ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. എന്നാൽ അനുശ്രീയെ ഇത്രയും ജനപ്രിയ ആക്കിയതിൽ ഏറ്റവും വലിയ ഒരു കാര്യം എന്നത് അവർ എത്ര വലിയ അഭിനേത്രി ആയാലും തന്റെ ആ നാടിൻറെ നന്മ എന്നും അവരിൽ ഉണ്ട് എന്നുള്ളതാണ്.
ഇന്നും തനറെ നാടിൻറെ ഏത് പരിപാടികൾക്കും മുന്നിൽ അനുശ്രീ ഉണ്ടാകും എന്നത് ഏറെ ശ്രദ്ധേയമായ ഒന്നാണ്. പല അഭിനേതാക്കളും പ്രശസ്തിയിൽ എത്തുമ്പോൾ സ്വന്തം നാടിൻറെ പേര് പോലും പറയാൻ അവരുടെ സ്റ്റാറ്റസ് അനുവദിക്കാറില്ല, അവരുടെ കൂട്ടത്തിൽ പത്തനാപുരം കമുകുംചേരി എന്ന ഗ്രാമപ്പെരു എപ്പോഴും കൂടെകൊണ്ടുനടക്കുന്ന ആളുകൂടിയാണ് അനുശ്രീ.
അതുപോലെ തന്നെ നടിയെ വ്യത്യസ്തയാക്കുന്ന ഒന്നാണ് അവരുടെ കുടുംബ സ്നേഹം. സ്വന്തം അച്ഛനെയും അമ്മയെയും അതുപോലെ തന്നെ സഹോദരനെയും, അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും എല്ലാം തന്റെ സ്വന്തമായി അനുശ്രീ ഹൃദയത്തോട് ചേർത്ത് പിടിക്കാറുള്ളത് ഏറെ ശ്രദ്ധേയമാണ്. എപ്പോഴും എന്റെ അണ്ണൻ എന്ന് പറയാറുള്ള അനുശ്രീ അടുത്തിടെ അണ്ണനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന മോശം കമന്റിന് മറുപടി നൽകിയതും കൈയടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ സഹോദരന്റെ മകന്റെ ജന്മദിനത്തിൽ അനുശ്രീ പങ്കുവെച്ച ആശംസാ കുറിപ്പാണ് ഏറെ ശ്രദ്ദേയം.

അനുശ്രീ കുറിച്ചത് ഇങ്ങനെ, ആദികുട്ടാ.. അപ്പേടെ പൊന്നെ, happy birthday ചക്കരെ, ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ.. എന്റെ ആദ്യത്തെ കുഞ്ഞ്.. എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്‌നേഹിച്ചാല്‍ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി.. എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തില്‍ ചിരിച്ചു,കളിച്ചു ജീവിക്കാന്‍ കഴിയട്ടെ.. എന്നും അപ്പയുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങാന്‍ കഴിയട്ടെ. എന്നും അപ്പയോടൊപ്പം ചേര്‍ന്ന് നിക്കാന്‍ എന്റെ ആദികുട്ടന്‍ ഉണ്ടാകട്ടെ എന്നുമാണ് അനുശ്രീ കുറിച്ചത്.
അനുശ്രീയുടെ ആ വാക്കുകളിൽ അവർക്ക് ആ കുടുംബത്തോടുള്ള അമിതമായ സ്നേഹം പ്രകടമാണ്, നിരവധിപേരാണ് നടിയുടെ വാക്കുകൾക്ക് കൈയ്യടിക്കുന്നത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ കൂടിയാണ് അനുശ്രീ സിനിമയിൽ എത്തിയത്. ഇപ്പോൾ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കള്ളനും ഭഗവതിയും തിരക്കിലാണ് ഇപ്പോൾ അനുശ്രീ.
Leave a Reply