
ഒരു ഹവായി ചെരുപ്പുമൊക്കെ ഇട്ട് വീട്ടിൽ നിൽക്കുന്ന പോലെയാണ് അന്ന് അനുശ്രീ ആ ഓഡിഷന് വന്നത് ~ !
ഒരു സാധാരണ നാട്ടിന്പുറത്തുകാരിയിൽ നിന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാകാൻ കഴിഞ്ഞ ആളാണ് അനുശ്രീ. കഴിഞ്ഞ ദിവസം തന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിൽ കൈകൊട്ടി കളിയിൽ പങ്കുവെച്ചർന്ന അനുശ്രീയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മുമ്പൊരിക്കൽ സംവിധായകൻ ലാൽജോസ് അനുശ്രീയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്. മോഡേൺ ആയ ഒരു കൂട്ടം പെൺകുട്ടികൾക്ക് ഒപ്പം, ഒരു ഹവായ് ചെരുപ്പുമിട്ട് തലമുടിയിൽ എണ്ണ ഒക്കെ തേച്ച ഒരു സാധാരണ നാട്ടിൻപുറത്തെ കുട്ടിയായിട്ടാണ് അനുശ്രീയുടെ വരവ്. പക്ഷെ അവളുടെ ആ ആത്മവിശ്വാസം അത് വളരെ വലുതായിരുന്നു, അതാണ് അവളുടെ വിജയവും, എന്നാണ് ലാൽജോസ് പറഞ്ഞത്..
ലാൽജോസിന്റെ ഈ വാക്കുകളെ കുറിച്ച് പിന്നീട് അനുശ്രീ പറഞ്ഞത് ഇങ്ങനെ, ലാൽജോസ് സാർ കൊടുത്ത അഭിമുഖത്തിലെ എന്നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ട ആ നിമിഷം മുതൽ ഇപ്പോവരെ ഒരുപാട് ഓർമ്മകൾ എന്റെ മനസിൽകൂടി അങ്ങനെ കടന്നുപോകാകയാണ്. ഇത് എഴുതുമ്പോൾ എത്ര തവണ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടുണ്ട് എന്ന് എനിക്കറിയില്ല. സാർ പറഞ്ഞത് വളരെ ശെരിയാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് ഒരു പഴയ ചെരുപ്പ് തന്നെ ആയിരുന്നു. കാരണം അന്നെനിക്ക് അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുന്നില്ല.

എന്നെ, പോലെ തന്നെ, പുറം ലോകം എന്തെന്ന് അറിയില്ലാത്ത എന്റെ അമ്മയും പാസ്പോർട്ട് എടുത്തു… ഞങ്ങളുടെ പശുവിനെ നോക്കാൻ ആരുമില്ലാത്തതുകൊണ്ട് അതിനെ വിറ്റിട്ടാണ് എന്റെ അമ്മ എന്റെ കൂടെ വന്നത്. അങ്ങനെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ എന്നെയും, അമ്മയേയും കുറിച്ച് വളരെ മോശമായ പല കഥകളും നാട്ടിൽ പരന്നിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ക,ര,ഞ്ഞ ക,ര,ച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് ക,ര,ഞ്ഞു കാണില്ല.. എന്റെ ഒരു അഭിമുഖം എടുക്കാൻ ഒരു മീഡിയ വീട്ടിൽ വന്നപ്പോൾ അതിൽ സംസാരിക്കുന്നതിനടിയിൽ എന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു, അപ്പോൾ എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അപ്പോൾ അച്ഛൻ കരഞ്ഞത്.
എന്നാൽ, എന്നെ, മോ,ശക്കാരിയാക്കിയവർ തന്നെ പിന്നീട് എന്നെ വേദിയിലേക്ക് ആനയിച്ച് ഇരുത്തിയിട്ടുണ്ട്. ആ വേദിയിൽ ഞാൻ പറഞ്ഞു. വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക. ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക. ഈ ജന്മം ലാൽ ജോസ് സാറിനോട് കടപ്പെട്ടിരിക്കുന്നു എന്നും അനുശ്രീ കുറിച്ചു..
Leave a Reply