
കഴിഞ്ഞ ഒരാഴ്ചയായി കടന്ന് പോകുന്നത് ഏറ്റവും വിഷമമേറിയ അവസ്ഥയിൽ കൂടി ! ഇനി ഇങ്ങനെ വിഷമിക്കാൻ എനിക്ക് കഴിയില്ല ! എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ! അനുശ്രീ പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത ആളാണ് അനുശ്രീ. ഡയമണ്ട് നക്ലൈസ് എന്ന ആദ്യ സിനിമയിലൂടെയാണ് പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായി മാറിയത്. വാക്കിലും പ്രവർത്തിയിലും ഒരുപോലെ നാടിൻറെ നന്മ നിറഞ്ഞ് നിൽക്കുന്ന അഭിനേത്രി എന്നാണ് നടിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്. അതുപോലെ എടുത്ത് പറയേണ്ട ഒരു കാര്യമാണ് കുടുംബ ബന്ധങ്ങൾക്ക് അനുശ്രീ നൽകുന്ന മൂല്യം. താബിന്റെ കുടുബം തനിക്ക് മറ്റെന്തിനേക്കാളും വലുതാണെന്ന് താരം പലപ്പോഴും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അനുശ്രീ ഏറ്റവും പുതിയതായി പങ്കുവെച്ച ഒരു വിഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. കടുത്ത ഒരു സങ്കട അവസ്ഥയെ അതിജീവിയ്ക്കുന്നതിനെ കുറിച്ചാണ് അനുശ്രീയുടെ പോസ്റ്റ്. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയുള്ള താരത്തെയാണ് വിഡിയോയിൽ കാണുന്നത്. റോസ് പൂക്കളും പിടിച്ച് കാറില്‍ ഇരിക്കുന്ന അനുശ്രീ. കൈയ്യിലെ കൂളിങ് ഗ്ലാസ് എടുത്ത് വച്ചതിന് ശേഷം കണ്ണ് മറയ്ക്കുന്നു. ഫോണ്‍ വന്ന് അത് അറ്റന്റ് ചെയ്തതിന് ശേഷം പൂക്കള്‍ ക്യാമറയ്ക്ക് നേരെ നീട്ടുന്നതായിട്ടാണ് വീഡിയോയിലെ കാഴ്ച. അക്കം പക്കം യാറും ഇല്ലൈ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ..

ശേഷം അതിന് ക്യാപ്ഷ്യനായി കുറിച്ചത് ഇങ്ങനെ, കഴിഞ്ഞ ഒരാഴ്ച വളരെ ഡൗണ്‍ ആയിരുന്നു, കരച്ചിലായിരുന്നു, ഒരുപാട് പേടിച്ചിരുന്നു, ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു, ഒറ്റപ്പെടലും ഉത്കണ്ഠയും എല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഈ പ്രശ്നം എങ്ങിനെ പരിഹരിക്കാന്‍ കഴിയും എന്ന് ഞാന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയായിരുന്നു. എന്നാല്‍ അത് താനേ മാറില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഞാന്‍ അതില്‍ നിന്നും മാറി പോകാന്‍ തീരുമാനിച്ചു. എനിക്കൊരു ലോകം ഉണ്ട്, സ്നേഹിക്കാന്‍ ഒരു കുടുംബമുണ്ട്, പിന്തുണയ്ക്കാന്‍ സുഹൃത്തുക്കളുണ്ട്. സുന്ദരമായ ഒരു ജീവിതം മുന്നോട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ഈ സങ്കടത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ല.
ഈ സങ്കടത്തെ കുറിച്ച് ഞാന്‍ അവസാനമായി ചിന്തിയ്ക്കുന്നത് ഇതിലൂടെ അവസാനിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് അനുശ്രീയുടെ പോസ്റ്റ് അവസാനിക്കുന്നത്. എന്നാല്‍ ആ സങ്കടം എന്തായിരുന്നു എന്ന് എവിടെയും അനുശ്രീ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് വിഷമം എന്ന ചോദ്യങ്ങളാണ് കമന്റുകളായി നിറയുന്നത്. സങ്കടം എന്ത് തന്നെയായാലും അതിനെ അതിജീവിച്ച് മുന്നോട്ടുവരിക, കൂടുതല്‍ ശക്തയാകുക, പുതിയൊരു തുടക്കമാവട്ടെ ഇത് എന്നൊക്കെയുള്ള പോസിറ്റീവ് കമന്റുകളും കാണാം..
Leave a Reply