
ആരോ എവിടെയോ ഇരുന്ന് നമ്മുടെ ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞാൽ നമ്മൾ സഹിക്കുമോ ! ഇല്ല..! ഇതെന്റെ പ്രതിധേശമായി കാണണം ! വേദിയിൽ കൈയ്യടി നേടി അനുശ്രീ !
ഇന്ന് മലയാള സിനിമയിലെ താര നിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അഭിനേത്രിമാരിൽ ഒരാളാണ് അനുശ്രീ. മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ സിനിമ ലോകത്ത് എത്തിയത്. റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്.
അനുശ്രീയുടെ മറ്റൊരു എത്ര വലിയ നടി ആയാലും തന്റെ നാടും നാട്ടിൻപുറത്തിന്റെ നന്മയുമെല്ലാം അനുശ്രീ എന്നും ഞെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു എന്നതാണ്, അത് പലപ്പോഴും നമുക്ക് വ്യക്തമായ കാര്യങ്ങളാണ്. ഇപ്പോഴിതാ പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടിയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വേദിയിൽ അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ, ‘ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ… എന്ന് കാണികളോട് ചോദിക്കുന്നു, ശേഷം ഇല്ല..

ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മൾ സഹിക്കുമോ… സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്’ എന്നും അനുശ്രീ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നടിയുടെ പ്രതികരണം. അനുശ്രീയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടികളോടെയാണ് ജനം സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ കാര്യം നടൻ ഉണ്ണി മുകുന്ദനും, ജയസൂര്യയും പറഞ്ഞിരുന്നു.
Leave a Reply