
ഒരു ഹവായി ചെരുപ്പുമൊക്കെ ഇട്ട് വീട്ടിൽ നിൽക്കുന്ന പോലെയാണ് വന്നത് ! പക്ഷെ അവളുടെ ആ ആത്മവിശ്വാസം അത് സമ്മതിക്കാതിരിക്കാൻ കഴിയില്ല ! ലാൽജോസ് പറയുന്നു !
ഇന്ന് മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്ത നടിമാരിൽ ഒരാളാണ് അനുശ്രീ. ലാൽ ജോസാണ് അനുശ്രീയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയത്. റിയാലിറ്റി ഷോയിൽ കൂടി സിനിമയിൽ എത്തിയ അനുശ്രീയുടെ ആദ്യ ചിത്രവും ലാൽജോസിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഡയമണ്ട് നെക്‌ലെസ് ആയിരുന്നു. ഇപ്പോഴതാ അനുശ്രീയെ കുറിച്ച് ലാൽജോസ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു ചാനല്‍ പ്രോഗ്രാമിലാണ് ഞാൻ അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. മറ്റുള്ള പെൺകുട്ടികൾ വളരെ നന്നായി മേക്കപ്പ് ഒക്കെ ചെയ്ത് വലിയ സ്റ്റൈലായിട്ട് വന്നപ്പോൾ ഒരു ഹവായ് ചെരുപ്പുമിട്ട് തലമുടിയിൽ എണ്ണ ഒക്കെ തേച്ച ഒരു സാധാരണ നാട്ടിൻപുറത്തെ കുട്ടിയായിട്ടാണ് അനുശ്രീയുടെ വരവ്. എന്നിട്ട് വളരെ കൂളായി മുന്നിലിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം തന്നെ അവളുടെ ഉത്തരം വന്നു.
അതിപ്പോൾ സാർ അല്ലെങ്കിൽ വേറെ ഏതെങ്കിലുമോരു സാർ എന്നെ തിരഞ്ഞെടുക്കും. ഒരു സിനിമ നടി ആകാൻ എനിക്ക് വിധി ഉണ്ടെങ്കിൽ ഞാനത് ആയിരിക്കും. കേള്‍ക്കുമ്പോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമായിരുന്നു. ഡയമണ്ട് നെക്ലെയ്‌സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ്, അനുശ്രീയുടെ ആ ഉത്തരമാണ് എന്റെ ആ കഥാപാത്രത്തിലേക്ക് അനുശ്രീയെ എത്തിച്ചത്. അസാധ്യ സെന്‍സ് ഓഫ് ഹ്യൂമറുള്ളയാളാണ്.

ഒരു സാധാരണ നാട്ടിൽ പുറത്തുനിന്ന് സിനിമയിലേക്ക് എത്തിയത് കൊണ്ട് അവൾ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുണ്ട്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളില്‍ നിന്നും വന്ന കുട്ടിയാണ്. ഡയമണ്ട് നെക്ലേസിനായി ദുബായിലേക്ക് പോവുമ്പോള്‍ അവളുടെ അമ്മ അവരുടെ വീട്ടിലെ പശുവിനെ നോക്കാനാളില്ലാത്തതിനാല്‍, അതിനെ വിറ്റിട്ടാണ് അവർ വന്നത്. അതുകൊണ്ട് തന്നെ ആ യാത്രയിൽ ഉടനീളം അവർ ആകെ വിഷമിച്ച അവസ്ഥ ആയിരുന്നു. വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് വിജയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. അവള്‍ എന്നെ എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വിളിക്കാറുണ്ട് . ഒരേ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടയുമാണ് ഓരോരുത്തരും വന്നത്. എനിക്കാണ് അവരെക്കുറിച്ച് ഭയമെന്നുമായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.
സിനിമയിൽ അഭിനയിക്കാൻ വന്നതിന്റെ പേരിൽ തന്റെ നാട്ടുകാർ തുടക്കത്തിൽ ഞങ്ങളെ വളരെ മോശമായി കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശേഷം മികച്ച സിനിമകളുടെ ഭാഗമായതോടെ ഒറ്റപ്പെടുത്തിയവർ തന്നെ ചങ്ങാത്തം കൂടാൻ എത്തിയെന്നും ഇപ്പോൾ അവർക്ക് താൻ അഭിമാനം ആണെന്നും അനുശ്രീ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply