
ഇനിയുള്ള ജീവിതം ഒരുമിച്ച്, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം ! വിവാഹ ദിനത്തിൽ മറ്റൊരു സന്തോഷം കൂടി ! ആശംസകൾ അറിയിച്ച് ആരാധകർ !
ഒരുപിടി മികച്ച സിനിമകളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ദീപക് പറപോൽ, അതുപോലെ അപർണ്ണയും ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ആരാധകരുള്ള നായികയാണ്, ഇവർ ഇരുവരും ഇന്ന് ജീവിതത്തിൽ ഒന്നായിരിക്കുകയാണ്., പുലര്‍ച്ചെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചാണ് വിവാഹം നടന്നത്. അതിന് സേഷം സിനിമാ സുഹൃത്തുക്കള്‍ക്ക് വേണ്ടി നീണ്ട ഒരു സത്കാരം നടത്തി. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും പങ്കെടുത്ത വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മനോഹരം എന്ന ചിത്രത്തിൽ ഇവർ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു, ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ദീപക് നായകനായും സഹ നടനായും വില്ലനായും കോമഡി വേഷങ്ങളിലും എല്ലാം സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നാടാണ്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തുന്നത്.

ഇപ്പോഴിതാ അപര്‍ണ ജീവിത്തിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് ദീപക് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് നേടിയെടുത്തിരുന്നു, പുതിയ ബെന്‍സ് കാര്‍… അതിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ദീപക്കിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇപ്പോഴും ഹൈലൈറ്റ്. വിവാഹ ചിത്രങ്ങളൊന്നും നടന് പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഒരു ബെന്‍സ് കാര്‍ സ്വന്തമാക്കുക എന്നത്. ഫ്രണ്ട് ഗ്യാങില്‍ ആദ്യമായി ബെന്‍സ് സ്വന്തമാക്കുന്ന താരം ദീപക് ആണത്രെ.
ഒരേ ദിവസം തന്നെ തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സന്തോഷ നിമിഷം നടന്നതിന്റെ സന്തോഷത്തിലാണ് ദീപക്. മെര്‍സിഡീസ് ബെന്‍സിന്റെ ലക്ഷ്വറി കോംപാക്ട് എസ്യുവി മോഡലായ GLA 200d എന്ന മോഡലാണ് ദീപക് പറമ്പോല്‍ സ്വന്തമാക്കിയത്. 2019 മോഡല്‍ GLA കോംപാക്ട് എസ്യുവിയാണിത്. 65.91 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡല്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ എത്ര ലക്ഷത്തിനാണ് ദീപക് വണ്ടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. എന്നിരുന്നാലും ഇരുവർക്കും മംഗളാശംസകൾ അറിയിക്കുകയാണ് താരങ്ങളും ആരാധകരും.
Leave a Reply