
അഡൽറ്റ് കണ്ടന്റ് സീനിൽ അഭിനയിക്കുന്നവർ എന്ത് ചെയ്യണമെന്ന് വളരെ പച്ചയ്ക്ക് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്.. അപർണ്ണയുടെ വാക്കുകൾക്ക് കൈയ്യടി !
മലയാള സിനിമ രംഗത്തും അതുപോലെ തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ് അപർണ്ണ ദാസ്, ഇപ്പോഴിതാ നടിയുടെ ചില വാക്കുകൾ വളരെ ചർച്ചയാകുകയാണ്, സോഷ്യൽ മീഡിയകളിൽ വരുന്ന ചില ഉള്ളടക്കങ്ങൾ കുട്ടികളെ എങ്ങനെ മോശമായി ബാധിക്കുന്നു എന്ന കാര്യത്തെക്കുറിച്ചാണ് അപർണ തുറന്നുപറയുന്നത്, അപർണ്ണയുടെ വാക്കുകൾ ഇങ്ങനെ, ‘എന്റെ ഒരു ജനറേഷൻ, ഫോൺ ഇല്ലാത്ത സമയവും ഈ ഒരു സമയവും കണ്ടിട്ടുണ്ട്. എന്റെ അനിയന്റെ സ്‌കൂളിലൊക്കെ ഫോൺ നിർബന്ധമാണ്. കൊവിഡ് വന്നതിന് ശേഷം ഫോൺ എല്ലാവർക്കും വേണം എന്നതായി, ഞാൻ എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കണം എന്ന് കരുതിയതായിരുന്നു . ആ വ്യക്തിയുടെ പേര് പറയണമെന്നൊന്നും ഇല്ല.

അക്കാര്യം ഞാൻ കണ്ടപ്പോൾ ഭയങ്കര അസ്വസ്ഥതയായി, ഒരു സ്ത്രീയാണ്, പുള്ളിക്കാരി എ ഗ്രേഡ്, അഡൽട്ട് കണ്ടന്റുകളാണ് ഉണ്ടാക്കുന്നത്, അത് അവരുടെ ജീവിതമാർഗമായിരിക്കാം, എന്നാൽ അഡൽറ്റ് കണ്ടന്റ് സീനിൽ അഭിനയിക്കുന്നവർ എന്ത് ചെയ്യണമെന്ന് വളരെ പച്ചയ്ക്ക് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്, അങ്ങനെയാണ് അവർ അതിനെ പ്രമോട്ട് ചെയ്യുന്നത്, സത്യത്തിൽ എനിക്കത് കണ്ടപ്പോൾ വലിയ ദേഷ്യം വന്നു, എന്താണ് ഇവരൊക്കെ ഈ കാണിക്കുന്നതെന്ന് തോന്നിപ്പോയി, കാരണം കുട്ടികളൊക്കെ ഇത് കാണുന്നുണ്ട്, അവർക്കിതതൊന്നും ഈ പ്രായത്തിൽ അറിയേണ്ട ആവിശ്യമില്ല, കുട്ടികള്‍ സ്കൂളിൽ പോയാല്‍ ഓപ്പോസിറ്റ് ജെന്‍ഡറിനെക്കുറിച്ച് തെറ്റായ ചിത്രമായിരിക്കും ലഭിക്കുക. ഒരുപക്ഷെ അവർ ഇതൊക്കെ കണ്ടിട്ടാണ് അവർ പോകുന്നതെങ്കിൽ അവർ അങ്ങനെയാകും പെരുമാറുക എന്നും അപർണ്ണ തോമസ് പറയുന്നു. അപർണ്ണയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോൾ ലഭിക്കുന്നത്.
Leave a Reply