ഞാൻ ഇത് ഒരിക്കലും അംഗീകരിക്കില്ല ! ‘ഞെട്ടിപ്പോയി,ഞാനറിഞ്ഞില്ല’; വിവാഹമോചനം എന്‍റെ സമ്മതമില്ലാതെ ! ജയം രവിക്കെതിരെ ഭാര്യ ആരതി !
കഴിഞ്ഞ ദിവസം സിനിമ ലോകത്തെയും ആരാധകരെയും ഏറ്റവുമധികം ഞെട്ടിച്ച ഒന്നായിരുന്നു നടൻ ജയം രവിയുടെ വിവാഹ മോചന കുറിപ്പ്, താനും തന്റെ ഭാര്യ ആരതിയും തമ്മിൽ നീണ്ട പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു, ഏറെ സങ്കടത്തോടെയാണ് ഈ തീരുമാനം എടുത്തത്, പക്ഷെ ഇത് അത്യാവിഷമാണ്, എന്നാണ് ജയം രവി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്, ഏറെ ഞെട്ടലോടെയും അതിലുപരി വിഷമത്തോടെയുമാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്,
എന്നാൽ ഇപ്പോഴിതാ ജയം രവിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരതി. തന്‍റെ അറിവോ സമ്മതമില്ലാതെയാണ് വിവാഹമോചനമെന്ന് ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിവാഹമോചനത്തെക്കുറിച്ച് രവി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ആരതി കുറിച്ചു. കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി പറയുന്നു.
ആരതി പങ്കുവെച്ച കുറിപ്പിൽ പറയുന്നതിങ്ങനെ.. “എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഞങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരസ്യമായ പ്രഖ്യാപനം എന്നെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വര്‍ഷം പിന്നിട്ട ദാമ്ബത്യ ജീവിതത്തില്‍ ഒരു സുപ്രധാന തീരുമാനമെടുക്കുമ്ബോള്‍ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ അടുത്തിടെയായി ഞാൻ എൻ്റെ ഭർത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താല്‍പര്യത്തിന് വേണ്ടിയല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയില്‍, പരസ്യമായി ഇതേക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഞാനാഗ്രഹിക്കുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തിയും, എൻ്റെ പെരുമാറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാണ്. ഒരു അമ്മയെന്ന നിലയില്‍, എൻ്റെ പ്രഥമ പരിഗണന എപ്പോഴും എൻ്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും.
ആരോപണങ്ങള്‍ വരുമ്പോൾ എനിക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല. ഇത് ഞാന്‍ അംഗീകരിച്ചുകൊടുക്കില്ല. ഈ ദുഷ്‌കരമായ സമയത്ത് എൻ്റെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും അവർക്ക് ആവശ്യമായ ധൈര്യവും ധൈര്യവും നല്‍കുകയും ചെയ്യേണ്ടത് എൻ്റെ പ്രാഥമിക കടമയാണ്.ഒരു പക്ഷപാതവുമില്ലാതെ കാലം വസ്തുതകള്‍ വെളിപ്പെടുത്തുമെന്ന് ഞാന്‍ പൂർണമായും വിശ്വസിക്കുന്നു. ഞാനും കുട്ടികളും ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്ബോള്‍ ഞങ്ങളുടെ വ്യക്തിപരമായ വികാരങ്ങളെ മാനിക്കാൻ താഴ്മയോടെ അപേക്ഷിക്കുന്നു.. എന്നാണ് ആരതി കുറിച്ചത്..
Leave a Reply