
എന്റെ 21 മത്തെ വയസിലാണ് ഞാൻ റോജ ചെയ്തത് ! ആ പ്രണയ രംഗങ്ങൾ ചെയ്യുമ്പോൾ ഞാൻ അനുഭവിച്ച നാണക്കേടും ബുദ്ധിമുട്ടും പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്തത് ! 53 -ാം പിറന്നാൾ ആഘോഷിക്കുന്ന അരവിന്ദ് സ്വാമി പറയുന്നു !
ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന നടനാണ് അരവിന്ദ് സ്വാമി. റോജ എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് ഈ നടനെ എക്കാലവും ഓർത്തിരിക്കാൻ. ഇന്ന് അദ്ദേഹം തന്റെ 53 -ാം ജന്മനാളിലെത്തി നിൽക്കുകയാണ്. നിരവധി പേരാണ് തങ്ങളുടെ ഇഷ്ട താരത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്. മലയാളികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്, ദേവരാഗം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്നും ഏവരുടെയും ഹൃദയത്തിൽ നിലകൊള്ളുന്നു. 1992-ൽ ഹിറ്റ് സംവിധയകാൻ മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ പ്രണയ തമിഴ് ചിത്രമായിരുന്നു റോജ.
റോജയിൽ നായകനായി എത്തിയപ്പോൾ ഉണ്ടായ തന്റെ അനുഭവം അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. ഞാൻ റോജയില്‍ അഭിനയിക്കുമ്പോൾ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. മധുവിനൊപ്പം പ്രണയരംഗങ്ങള്‍ ചെയ്യുമ്പോൾ ഒരുപാട് നാണം തോന്നി എന്നും. ആ നാണം കാരണം പിന്നീടത് കരച്ചില്‍ വരെയെത്തി. ആ സമയത്ത് താനനുഭവിച്ചത് വല്ലാത്തൊരു മാനസിക സമ്മർദ്ദമായിരുന്നു എന്നും, ശേഷമുള്ള ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് എന്റെ മനോവിഷമം മനസിലാക്കിയ സംവിധായകന്‍ മണിരത്‍നവും റോജയും തന്റെ തന്നോട് ഒരുപാട് സംസാരിച്ചിരുന്നു എന്നും, കാര്യങ്ങൾ സംസാരിച്ച് തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നും അരവിന്ദ് സ്വാമി പറയുന്നു..

കരിയറിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. റോജയ്ക്ക് ശേഷം ബോംബെ എന്ന സിനിമയിലും സംവിധായകൻ അരവിന്ദ് സ്വാമിയെ കാസ്റ്റ് ചെയ്തു. അരവിന്ദ് സ്വാമി ആഘോഷിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ബോളിവുഡിൽ നിന്നും നടന് അവസരങ്ങൾ വന്നു. എന്നാൽ 2000 ത്തോടെ നടൻ അഭിനയ രംഗം വിട്ടു.തന്റെ ബിസിനസിലേക്ക് ശ്രദ്ധ തിരിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് 2013 ലാണ് കടൽ എന്ന സിനിമയിലൂടെ നടൻ തിരിച്ചെത്തുന്നത്. 2015 ൽ തനി ഒരുവൻ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരവിന്ദ് സ്വാമിക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിച്ചു.
അതുപോലെ ആദ്യ വിവാഹ ബന്ധം പരാജയമായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞ ശേഷം കുട്ടികളുടെ സംരക്ഷണച്ചുമതല അരവിന്ദ് സ്വാമിക്കായിരുന്നു. കുട്ടികളെ ഒറ്റയ്ക്ക് വളർത്തേണ്ട സാഹചര്യം വന്നപ്പോൾ അതിനായി സമയം മാറ്റി വെച്ചു. ഇതിനിടെ ആക്സിഡന്റ് സംഭവിച്ചു. 1994 ലാണ് അരവിന്ദ് സ്വാമി വിവാഹിതനായത്. ഗായത്രി രാമമൂർത്തിയായിരുന്നു ഭാര്യ. ഇരുവരും 2010 ൽ വേർപിരിഞ്ഞു. 2012 ൽ നടൻ രണ്ടാമത് വിവാഹിതനായി. അപർണ മുഖർജിയെയാണ് അരവിന്ദ് സ്വാമി വിവാഹം ചെയ്തത്. ശേഷം അദ്ദേഹം സിനിമയിലേക്ക് തിരികെ എത്തി സജീവമാകുകയായിരുന്നു.
Leave a Reply