വിജയ്ക്ക് ആരും വോട്ട് ചെയ്യാൻ പാടില്ല ! സ്‌ക്രീനില്‍ രക്ഷിച്ചു ഇനി നാട്ടില്‍ രക്ഷിക്കാം എന്ന ചിന്തയാണ് ഇവര്‍ക്ക് ! വിമർശിച്ച് അരവിന്ദ് സ്വാമി !

ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അടുത്തിടെ നടൻ വിജയ് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി ഇതിനോടകം തണ്ടിന്റെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. താരം പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴകത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. വിജയ് മക്കള്‍ ഈയക്കം അടക്കമുള്ള തന്റെ ഫാന്‍സ് ക്ലബുകളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്തി 2026ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ദളപതിയുടെ മുന്നൊരുക്കം.

എന്നാൽ അടുത്തിടെ സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് വിമർശിച്ച് നടൻ അരവിന്ദ് സ്വാമി രംഗത്ത് വന്നിരുന്നു,  അദ്ദേഹം അന്ന് പറഞ്ഞ ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വിജയ്‌യെ അടക്കം പരാമര്‍ശിച്ചായിരുന്നു അരവിന്ദ് സ്വാമിയുടെ വാക്കുകള്‍. സ്‌ക്രീനിലെ രക്ഷപ്പെടുത്തലുകള്‍ കണ്ട് ജീവിതത്തിലും രക്ഷിക്കുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്യരുത് എന്നായിരുന്നു അരവിന്ദ് സ്വാമി പറഞ്ഞത്.

ആ വാക്കുകൾ ഇങ്ങനെ, ഞാന്‍ രജനികാന്തിന്റെ ഫാന്‍ ആണ്, കമല്‍ സാറിന്റെ ഫാനാണ്, വിജയ്‌യെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇത് കൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ അല്ലെങ്കില്‍ പദ്ധതികള്‍ എന്നിവയില്‍ എനിക്ക് ആദ്യം വിശ്വാസം വരണം. നിങ്ങള്‍ ഒരു താരം ആയിരിക്കാം, എന്നാല്‍ ഒരു സര്‍ക്കാറിന്റെ നയം രൂപീകരിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും. ഞാന്‍ സ്‌ക്രീനില്‍ കുറേയാളെ രക്ഷിച്ചു, ഇനിയിപ്പോ നാട്ടില്‍ രക്ഷിക്കാം എന്ന ഒരു താരത്തിന് വരുന്ന മൈന്റ് സെറ്റില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുമാകാം.

പക്ഷെ ഇങ്ങനെ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കണം. അത് നിങ്ങളെക്കൊണ്ട് സാധിക്കും അത് പഠിക്കാന്‍ കൂടി സമയം കണ്ടെത്തണം. നിങ്ങള്‍ക്ക് ചുറ്റും ആളുകളുണ്ടാകും. അതിനൊപ്പം ക്രിയേറ്റീവായ ആളുകളെയും ഒപ്പം ചേര്‍ക്കേണ്ടതുണ്ട്. എന്നായിരുന്നു അരവിന്ദ് സ്വാമി പറഞ്ഞത്. ഇപ്പോൾ നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളക്ക് കൈയ്യടിച്ച് എത്തുന്നത്. അതേസമയം തമിഴക വെട്രി കഴകത്തിൻ്റെ ഉന്നതാധികാര യോഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നതും.

തമിഴ് നാട്ടിലെ പോലെ തന്നെ ഒരു പക്ഷെ അതിലും കൂടുതൽ ആരാധകർ വിജയ്ക്ക് കേരളത്തിലും ഉണ്ട്. അതുകൊണ്ടുതന്നെ തമിഴ്നാടുമായി ചേർന്നുകിടക്കുന്ന കേരളത്തിൻ്റെ ഭാഗങ്ങളെ കാര്യമായി പരിഗണിക്കുവാൻ തന്നെയാണ് വിജയുടെ തീരുമാനമെന്നാണ് സൂചനകൾ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പുകൾ കൂടി മാത്രമേ പുതിയ പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാവുകയുള്ളൂ എന്നാണ് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമിടയിൽ കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ തമിഴക വെട്രി കഴകം മത്സരിക്കുമോ എന്നുള്ള കാര്യം വ്യക്തമല്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *