മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ് !
ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ ‘അമ്മ സംഘടന നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണ്‍ രംഗത്ത് വന്നിരിക്കുകയാണ്. മോഹൻലാലിനെതിരായ പരാമർശത്തില്‍ യൂട്യൂബർ അജു അലക്സിനെതിരെ അമ്മ സംഘടന നടപടി എടുത്ത പശ്ചാത്തലത്തിലാണ് അരുണ്‍ ഫേസ്ബുക്കിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അമ്മ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നാണ് അരുണ്‍ ചോദിക്കുന്നത്.
‘പുഴു’ എന്ന സിനിമയുടെ പേരില്‍ മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തല്‍പ്പരകക്ഷികള്‍ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകള്‍ , സിനിമയുടെ ഭാഗങ്ങള്‍, ചിത്രങ്ങള്‍ എന്തു തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകള്‍ കാണാം. അത് ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് അരുണിന്റെ ഭാഷ്യം.
അരുണിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം..
‘മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പ്രസിഡൻ്റ് മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് അമ്മ നിയമ നടപടികള്‍ സ്വീകരിച്ചത്.
ചെ,കു,ത്താ,ൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ അമ്മയോട് ചോദിക്കട്ടെ. നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യല്‍ മീഡിയയില്‍ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.
എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല’. പുഴു എന്ന സിനിമയുടെ പേരില്‍ മതതീ,വ്ര,വാ,ദിയായി വരെ ആ കലാകാരനെ ചില തല്‍പ്പരകക്ഷികള്‍ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകള്‍ , സിനിമയുടെ ഭാഗങ്ങള്‍, ചിത്രങ്ങള്‍ എന്തു തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകള്‍ കാണാം. അത് ഇപ്പോഴും തുടരുന്നു’ണ്ടെന്നും അരുണ്‍ പറഞ്ഞു.
തൻ്റെ അഭിനയ, പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്. യൂട്യൂബർ ചെകുത്താനില്‍ നിന്നും മോഹൻലാലിനുണ്ടായതിലും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.
മമ്മൂട്ടിയെ മ,ത,ത്തി,ൻ്റെ പേരു വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ അമ്മ പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്. ഈ ഘട്ടത്തില്‍ അത് ശക്തമായ ഭാഷയില്‍ ഇവിടെ രേഖപ്പെടുത്തുന്നുവെന്നും അരുണ്‍ കൂട്ടിച്ചേർത്തു.
Leave a Reply