
വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം, അച്ഛന് കൊടുത്ത വാക്ക് പാലിച്ച് ആര്യ ! അച്ഛൻ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ! കുറിപ്പ് ശ്രദ്ധ നേടുന്നു !
സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് ആര്യ ബാബു. ബഡായി ബഗ്ലാവ് എന്ന പരിപാടിയിൽ കൂടിയാണ് ആര്യ ഇത്രയും ജനശ്രദ്ധ നേടിയത്. ആര്യ ഒരു മികച്ച അവതരകൂടിയാണ്. കൂടാതെ ഇന്നൊരു ബിസ്സിനെസ് വുമൺ കൂടിയായ ആര്യ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ജീവിതത്തില്‍ ഒരുപാട് ഉത്തരവാദിത്വം നിറവേറ്റുന്ന ആര്യ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ വൈറലാവുന്നത്.
തന്റെ അച്ഛന്റെ പിറന്നാൾ ദിനമായ ഇന്ൻ വളരെ വികാരാധീനയായി ഒരു കുറിപ്പ് ആര്യ പങ്കുവെച്ചിരുന്നു. അതില്‍ തന്റെ ഏറ്റവും വലിയ ഉത്തരവാദിത്വത്തെ കുറിച്ചും ആര്യ പരമാര്ശിച്ചിട്ടുണ്ട്. ഈ സമയത്ത് അച്ഛന് കൂടെ വേണം എന്ന് ആഗ്രഹമുണ്ട് എന്നും, എന്നാല്‍ എനിക്കറിയാം എന്റെ അടുത്ത് തന്നെ ഉണ്ടാവും എന്നും ആര്യ പറയുന്നുണ്ട്.
ആ കുറിപ്പിൽ ആര്യ പറയുന്നത് ഇങ്ങനെ, സ്വര്‍ഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. അച്ഛാ, ഇപ്പോള്‍ അച്ഛന് ഉണ്ടായിരുന്നുവെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു നിമിഷമായിരുന്നേനെ ഇത്. അച്ഛന്റെ കുഞ്ഞു മകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവും. മരണത്തിന് മുമ്പ് ഞാൻ അച്ഛന് തന്ന പ്രോമിസ് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. അതിനോട് നീതി പുലര്‍ത്താന്‍ ശ്രമിയ്ക്കുന്നു ഞാൻ. ഈ ഒരു സമയത്താണ് അച്ഛന് എനിക്കൊപ്പം വേണം എന്ന് ഞാന്‍ ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ എനിക്കറിയാം എന്റെ തൊട്ടടുത്ത് അച്ഛനുണ്ടാവും എന്ന്. അതാണ് എന്റെ ധൈര്യമെന്നും എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്.

ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹമാണ്. ആ വിവാഹത്തെ കുറിച്ചാണ് ആര്യ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അനിയത്തിയുടെ വിവാഹം അച്ഛന്റെ സ്വപ്നമായിരുന്നു എന്നും, മരിക്കുന്നതിന് മുമ്പ് അച്ഛന് പറഞ്ഞ ഒരേ ഒരു കാര്യം അഞ്ജുവിന്റെ വിവാഹം നല്ല രീതിയില്‍ നടത്തണം എന്ന് മാത്രവുമാണ് എന്ന് ആര്യ പറഞ്ഞിരുന്നു. പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയ വിവാഹം ഇനി ദിവസങ്ങള്‍ക്ക് അകം ഉണ്ടാവും എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.
ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. 2008 ല്‍ ആണ് ആര്യയുടെയും രോഹിത് സുശീലിന്റെയും വിവാഹം നടന്നത്. 2018 ല്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം മകൾ അമ്മക്ക് ഒപ്പമാണ് ഉള്ളത് എങ്കിലും അച്ഛൻ രോഹിതിനൊപ്പവും മകൾ അവധി വേളകളിൽ പോകാറുണ്ട്. ശേഷം ആര്യ ജാൻ എന്ന ഒരാളുമായി പ്രണയത്തിൽ ആകുകയും, പക്ഷെ ബിഗ്ബോസിൽ പോയതി ശേഷം ആ ബദ്ധം അവസാനിക്കുക ആയിരുന്നു എന്നും ആര്യ നേരത്തെ പറഞ്ഞിരുന്നു.
Leave a Reply