എന്റെ അമ്മക്ക് ഒൻപതാം മാസമാണ് ! അമ്മാ നമുക്കീ വാവയെ വേണമെന്ന് പറഞ്ഞ് ഞാൻ കരയുകയായിരുന്നു ! ‘അമ്മ വളരെ ഷോക്കായിരുന്നു ! ആര്യ പറയുന്നു !

സമൂഹ മാധ്യമങ്ങളിലെ രീൽസിലൂടെയും, നൃത്ത പരിപാടികളിൽ കൂടിയും സീരിയലിൽ കൂടിയും മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് ആര്യ പാർവതി. ഇപ്പോഴിതാ 23 മത് വയസിൽ താനൊരു ചേച്ചി ആകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ആര്യ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ കൂടി ഈ സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയ ആര്യയെ സന്തോഷം അറിയിച്ച് നിരവധിപേരാണ് എത്തിയത്.  ഇപ്പോഴിതാ ആ സന്തോഷ വാർത്തയെ കുറിച്ച് ആര്യ മനസ് തുറന്ന് സംസാരിക്കുകയാണ്.

നിറവയറിലുള്ള അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആര്യ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ആര്യ പറയുന്നത് ഇങ്ങനെ, വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യ ഈ കാര്യം പറഞ്ഞത്. അമ്മക്ക് ഇപ്പോൾ 45 വയസ്സാണ്, അമ്മയുടെ 22 മത് വയസിലാണ് ഞാൻ ജനിച്ചത്. അഞ്ചാം മാസത്തിലാണ് അമ്മ ഗർഭിണിയാണെന്ന് മനസിലായത്. പീരിയഡ്സ് നിൽക്കുന്നതിന്റെ ഭാഗമായുള്ള ശാരീരിക മാറ്റങ്ങളുടെ ഭാഗമായാണ് വയർ വീർത്തതെന്നാണ് അമ്മ കരുതിയിരുന്നത്. പ്രോഗ്രാമുകളുടേയും പഠനത്തിന്റേയുമൊക്കെ തിരക്കിനിടെ ഏഴ് മാസം മുമ്പ് ഞാൻ ഒടുവിൽ വീട്ടിലെത്തിയപ്പോൾ അമ്മയോട് തമാശ പോലെ ഈ കാര്യം ചോദിച്ചിരുന്നു, പക്ഷെ ഒരിക്കലും അല്ല എന്ന രീതിയിലാണ് പറഞ്ഞത്.

അമ്മ ഒരു ദിവസം ഗുരുവായൂര് അമ്പലത്തിൽ നിൽക്കുമ്പോൾ തലകറങ്ങി വീണ് അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അറിയുന്നത്, അമ്മക്ക് തന്നെ ആദ്യം ഇത് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ അൽപ്പം ഡിപ്രഷനിലേക്ക് പോയി. എനിക്ക് 23 വയസാണല്ലോ. അപ്പോള്‍ ഉത്തരവാദിത്വങ്ങളൊക്കെ തീരുന്നു. എന്നെ കല്യാണം കഴിപ്പിക്കണം പേരക്കുട്ടികളെ സ്നേഹിച്ച് ജീവിക്കണം എന്നൊക്കെ വിചാരിച്ചിരുന്ന ആൾ പെട്ടെന്ന് വീണ്ടും അമ്മയാകുവാൻ ഒരുങ്ങുന്നു എന്നറിയുമ്പോൾ ആ കുഞ്ഞിനെ സ്നേഹിക്കാനാകുമോ എന്നൊക്കെ തോന്നുന്ന ഒരു മാനസികാവസ്ഥയുണ്ടല്ലോ അതായിരുന്നു കാരണം.

അങ്ങനെ എന്നോട് കാര്യം വിളിച്ചു പറഞ്ഞു, എന്റെ മറുപടി അനുസരിച്ച് മുന്നോട്ട് പോകാം എന്നായിരുന്നു അവരുടെ തീരുമാനം. അമ്മയ്ക്ക് വേണം എന്നുണ്ട്. പക്ഷെ ഇനിയൊരു കുഞ്ഞിനെ അംഗീകരിക്കാനാകുമോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു. ഞാൻ പറഞ്ഞു. അമ്മാ എനിക്ക് ഈ വാവയെ വേണം എന്ന്, അങ്ങനെ ആ തീരുമാനം എടുത്തു, പ്രായം അധികമൊന്നും ആയിട്ടില്ലെങ്കിലും അമ്മയുടെ ആരോഗ്യത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോയെന്ന് ടെൻഷനുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവർക്കും അമ്മയുടെ ഹെൽത്ത് മാത്രമായിരുന്നു പ്രധാനം. ‘പരിശോധനയിൽ കുഴപ്പമൊന്നുമില്ല. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു. അതുകൊണ്ടാണ് നമ്മളും ധൈര്യത്തോടെ മുന്നോട്ട് പോകുന്നത് എന്നും ആര്യ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *