അയാളെ വിശ്വസിക്കരുത് എന്ന് എന്നോട് പലരും പറഞ്ഞിരുന്നു ! പക്ഷെ ഞാനത് കേട്ടില്ല ! ഞാൻ ച,തിക്കപ്പെടുകയായിരുന്നു ! ആര്യ പറയുന്നു

ബഡായി ആര്യ എന്ന പേരിലാണ് ആര്യ കൂടുതലും അറിയപ്പെടുന്നത്. അവതാരക ആയും, നടിയായും അതോടൊപ്പം ബിസിനെസ്സ് സംഭരക ആയും എല്ലാ രംഗത്തും വളരെ സജീവമായി കാണപ്പെടുന്ന ആര്യ പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച ആളുകൂടിയാണ്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ട്, പക്ഷെ അത് വേർപിരിഞ്ഞ ശേഷം സിംഗിൾ മദറായി ജീവിക്കുന്നതിനിടെയാണ് ആര്യ മറ്റൊരാളുമായി പ്രണയത്തിലാകുന്നത്‌.

താരം  ബിഗ് ബോസിൽ പങ്കെടുക്കവേ അവിടെവെച്ച് തനിക്കൊരു പ്രണയം ഉണ്ടെന്നും, ജാൻ എന്നാണ് അയാളുടെ പേര്, തങ്ങൾ ഉടൻ വിവാഹിതരാകുമെന്നും ആര്യ പറഞ്ഞിരുന്നു. എന്നാൽ ഈ ഷോയിൽ നിന്നും ആര്യ പുറത്തിറങ്ങിയപ്പോൾ തന്റെ കാമുകൻ തന്നെ ചതിച്ചെന്നും, ആയാൽ ഇപ്പോൾ തന്റെ സുഹൃത്തിന്റെ കാമുകൻ ആണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞ ആര്യയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അയാളെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത് ഏറ്റവും വലിയ തെറ്റ്. ആ വിശ്വാസത്തിന്റെ പുറത്താണല്ലോ ബിഗ് ബോസ് പോലെ അത്രയും വലിയ ഒരു ഷോയിൽ വന്ന് നിന്ന് ആ ഇഷ്ടം തുറന്ന് പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു, അങ്ങനെ ഒരു വിശ്വാസം ആയാളും എനിക്ക് തന്നു,  അന്ന് അയാളാണ് എന്നെ ബിഗ്‌ബോസിലേക്ക് പോകാൻ എയർപോർട്ടിൽ കൊണ്ടുവിട്ടത്.

അന്ന് അവിടെ വെച്ച് അയാൾ എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിന്റെ അർഥം പിന്നീടാണ് എനിക്ക് മനസിലായത്. നീ അവിടെ പോയി നമ്മുടെ ഈ റിലേഷനെ കുറിച്ച് പറയുന്നുണ്ടോയെന്ന് അയാൾ എന്നോട് ചോദിച്ചിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാൽ ചിലപ്പോൾ പറയുമായിരിക്കും എന്നാണ് അന്ന് അയാൾക്ക് ഞാൻ നൽകിയ മറുപടി. അപ്പോൾ അയാൾ എന്നോട് പറഞ്ഞു… പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന്…. അന്ന് അയാൾ പറഞ്ഞ ആ വാക്കുകൾ ചെറുതായി വിഷമിപ്പിച്ചെങ്കിലും കാര്യമാക്കിയില്ല..

അയാൾ അപ്പോൾ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്റെ പേര് പരസ്യപ്പെടുത്തരുത് എന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. അയാൾ വളരെ സ്മാർട്ട് ആയിട്ട് എന്നെ വഞ്ചിച്ചു, അത് അയാൾക്ക് ഒരു പുതിയ കാര്യം അല്ലായിരുന്നു. കമ്മിറ്റഡാകാൻ അയാൾക്ക് താല്പര്യമില്ല, അയാൾക്ക് മറ്റുപല ഉദേശങ്ങളും അയാൾക്ക് വേറൊരു ഐഡിയയും ചിന്തയുമാണ്. ഞാൻ അത്തരത്തിലുള്ള ആളല്ല. ഇപ്പോൾ അയാൾ എന്റെ മറ്റൊരു സുഹൃത്തുമായി പ്രണയത്തിലാണ്.

എന്റെ ഈ ഓൺലൈൻ ബിസിനെസ്സ് തുടങ്ങാൻ അയാളാണ് അന്നെന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചത്. ഇപ്പോഴാണ് എന്നിലെ ബെസ്റ്റ് വേർഷൻ പുറത്തുവന്നത്. അയാൾ കാരണം എനിക്ക് സംഭവിച്ചിട്ടുള്ളതെല്ലാം നല്ലതാണ്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഒരു ഫേവർ അയാൾക്ക് ചെയ്തുകൊടുക്കുന്നത് എന്നും കണ്ണ് നിറഞ്ഞ് കൊണ്ട് ആര്യ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *