
എത്ര കഷ്ടപ്പെട്ടു, എന്നിട്ടും രക്ഷിക്കാനായില്ലല്ലോ സാറെ ! ജോയിയുടെ വേർപാടിൽ നിറകണ്ണുകളിടെ മേയർ ആര്യ രാജേന്ദ്രൻ ! വിമർശനം !
അടുത്തിടെ വളരെയധികം വാർത്തകളിൽ ശ്രദ്ധ നേടിയ ആളാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളെ ഏറെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ കരഞ്ഞത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ മേയര്‍ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും എംഎൽഎയോട് പറഞ്ഞു.
നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരീന്ദ്രൻ എംഎൽഎ മേയറെ ആശ്വസിപ്പിച്ചു. നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിൻ്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

വിതുമ്പി കരയുന്ന കാര്യയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്, വീഡിയോക്ക് നിരവധി വിമർശന കമന്റുകളാണ് ലഭിക്കുന്നത്. ആര്യയെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പും വളരെ ശ്രദ്ധ നേടിയിരുന്നു, റെയിൽവേയുടെ സ്ഥലത്തുള്ള തോട്ടിലെ മാലിന്യ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്ക്. എങ്കിൽ തോടിന്റെ ബാക്കി ഭാഗങ്ങളിലെ മാലിന്യ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയല്ലേ, വാശി മൂത്ത്, ട്രെയിനിനു മുന്നിൽ വണ്ടി കൊണ്ടുപോയി വട്ടം വയ്ക്കരുതെന്ന് അപേക്ഷിക്കുന്നു. എന്നായിരുന്നു, ഒപ്പം ഒരു കുഞ്ഞു പെൺകുട്ടിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു..
അതുപോലെ തന്നെ വരൂ, നമുക്ക് തോടുകൾ സ്ലാബിട്ടു മൂടാം. കയ്യേറ്റം കണ്ടില്ലെന്നു നടിക്കാം. ഓണത്തിന് നഗരം മൊത്തം ദീപാലങ്കാരം കൊണ്ടു മൂടാം. പ്രാഞ്ചിയേട്ടന്മാർക്കുള്ള ലോക ക്യൂബളസഭയും ഖേരളീയവും നടത്താം. നഗരങ്ങളും റോഡുകളും സ്മാർട്ടാക്കാം. നമ്മുടെ കുറ്റം മറ്റുള്ളവരുടെ മേൽ ചാരാം. തോടുകൾ നന്നാക്കുന്നതല്ലാതെ നമുക്ക് ചിന്തിക്കാൻ വേറെന്തെല്ലാമുണ്ട്. എന്നും അദ്ദേഹം കുറിച്ചു..
Leave a Reply