ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും കരുതിയിരിക്കുന്ന ചിലരുണ്ട് ! കുറിപ്പുമായി മേയർ ആര്യ രാജേന്ദ്രൻ !

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അടുത്തിടെ വലിയ വാർത്താ വിഷയമായി മാറിയിരുന്നു, കെ എസ് ആർ ടിസി ഡ്രൈവറും ആര്യയും തമ്മിലുണ്ടായ വാക്ക് തർക്കം വലിയ വിവാദങ്ങൾക്ക് കരാമായിരുന്നു, അതിനുശേഷം മേയർക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആ,ത്മ,ഹ,ത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ആര്യ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ സംഭവത്തിന് ശേഷം ആ അമ്മ നേരിട്ടത് ഭീകരമായ സൈബർ ആക്രമനായിരുന്നു, എന്നും അതിന്റെ പെരിലാണ് ആ അമ്മ ജീവനൊടുക്കിയതെന്നും ആര്യ പറയുന്നു.

വാക്കുകൾ ഇങ്ങനെ, വേദനാജനകമായ വാർത്തയാണിത്. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെയും മുൻപിൻ നോക്കാതെയും പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബർ മനോരോഗികളുടെ “കരുതലിന്റെ” പരിണിതഫലമാണ് ഈ വാർത്ത.

രമ്യ എന്ന ആ അമ്മയെ ഇക്കൂട്ടർ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോ,ഹി,ച്ചി,രിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇതൊരു ഗൗരവതരമായ സാമൂഹ്യപ്രശ്നമാണ്. ആ,ത്മ,ഹ,ത്യയോ ഉൾവലിയലോ നാട് വിടലോ ഒന്നും കൊണ്ടല്ല ഇതിനെ നേരിടേണ്ടത് എന്ന് നമ്മുടെ സ്ത്രീസമൂഹം തിരിച്ചറിയണം. ഇത്തരം വൃത്തിക്കെട്ട മനുഷ്യർ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനാണ് തയ്യാറാകേണ്ടത്. ഇത്തരം സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *