
സ്ത്രീകൾക്കും സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത് ! നിമിഷയെ പിന്തുണച്ച് മേയർ ആര്യ രാജേന്ദ്രൻ !
സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ നടിയാണ് നിമിഷ സഞ്ജയൻ. വർഷങ്ങൾക്ക് മുമ്പ് പൗര സമ്മേളനത്തിൽ നടി നിമിഷ സജയൻ പറഞ്ഞ വാക്കുകൾ ചികഞ്ഞെടുത്ത് ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ. സുരേഷ് ഗോപി തൃശൂരിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെയാണ് നിമിഷാ സജയന് മേൽ ട്രോൾ പെരുമഴയുടെ പൂരം.
വിവാദമായി മാറിയ നിമിഷയുടെ ആ വാക്കുകൾ ഇങ്ങനെ, “തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ, കൊടുക്കൂല്ല.” എന്നായിരുന്നു നിമിഷയുടെ വാക്കുകൾ. എഴുത്തുകാരനായ എൻ.എസ്. മാധവൻ മുഖ്യാതിഥിയായ പരിപാടിയിലായിരുന്നു നിമിഷ സംസാരിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം നിമിഷയുടെ ഈ വീഡിയോ ഇപ്പോൾ ഏറെ പരിഹാസം കലർന്ന ട്രോളുകളായി മാറിയത്.
ഇപ്പോഴിതാ നിമിഷക്ക് എതിരെ നടക്കുന്ന ട്രോകളോട് പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മേയറുടെ കുറിപ്പ് ഇങ്ങനെ, നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണ്, നാല് വർഷം മുൻപ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോൾ ആക്രമിക്കപ്പെടുന്നത്.

സ്ത്രീ,കൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
സ്വന്തം അ,ഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രതേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇത് ഒരുതരം മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നു എന്നാണ് ആര്യ കുറിച്ചത്.
Leave a Reply