
അഷികാ ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ എന്നായിരുന്നു വാഗ്‌ദാനം ! ദുരനുഭവം പങ്കുവെച്ച് അഷികാ !
സമൂഹ മാധ്യമങ്ങളിൽ കൂടി താരമായ ആളാണ് നടിയും മോഡലുമായ അഷികാ അശോകൻ. വെബ് സീരീസുകളിൽ കൂടിയും, ഷോർട്ട് ഫിലിമുകളിൽ കൂടിയുമാണ് അഷികാ ഏവർക്കും പരിചിതയായി മാറിയത്. സിനിമയിൽ ഇതുവരെ ചെറിയ വേഷങ്ങളായിരുന്നു താരം ചെയ്തിരുന്നത്, ഇപ്പോഴിതാ ആദ്യമായിട്ടാണ് നായികയായി എത്താൻ പോകുന്നത്. മിസ്സിംഗ് ഗേൾ എന്ന തന്റെ ആദ്യ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ അഷികാ, ഈ അവസരത്തിൽ തനിക്ക് തമിഴ് സിനിമ രംഗത്ത് നിന്നും ഉണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് അഷികാ.
അഷികയുടെ തുറന്ന് പറച്ചിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അവരുടെ വാക്കുകൾ ഇങ്ങനെ, മിസ്സിങ് ഗേൾ എന്ന സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്. ‘ഈ സിനിമയ്ക്ക് ശേഷം എനിക്ക് ഒരു തമിഴ് സിനിമ വന്നു. ഞാൻ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോർഡിനേറ്റർ പോലും ആയിരുന്നില്ല. പക്ഷേ ഇയാൾ പറയുന്നത് സാമന്തയെയും നയൻതാരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണെന്നാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സിനിമയിലേക്ക് വരാൻ ആഗ്രഹമുള്ള മിക്ക പെൺകുട്ടികളെയും ഇയാൾ വിളിക്കാറുണ്ട്. അങ്ങനെ നമ്മളെ കൺവിൻസ് ചെയ്യാൻ ഇയാൾ ഒരുപാട് മാനിപുലേഷൻസ് നടത്തി. ഇൻഡസ്ട്രിയിൽ പ്രോമിനന്റ് ആയ പല ആർട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് ഇയാൾ നമുക്ക് തന്നത്. ലോകേഷ് കനകരാജുമായി മീറ്റിങ് ഉണ്ടെന്ന് ഒക്കെയാണ് ഇയാൾ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാൻ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു എന്നാണ് അഷിക പറയുന്നത്.
അങ്ങനെ ഞാൻ ആ ഷൂട്ടിന് പോയി, പൊള്ളാച്ചിയിൽ വെച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു. ഇയാളും വന്നു. ഹീറോയുടെ റൂമിൽ ആയിരുന്നു ഇയാളുടെ താമസം. രാത്രി ഒരു ഒരു മണി രണ്ടു മണി ആകുമ്പോൾ ഇയാൾ വാതിലിൽ വന്ന് മുട്ടും. വലിയ ശല്യമായിരുന്നു. ഷൂട്ടിന് വേണ്ടി ഞാൻ കാരവനിൽ ഇരിക്കെ ഇയാൾ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ ഒരു കാർ ഞാൻ ഒരു മാസത്തിനുള്ളിൽ വാങ്ങി തരാമെന്ന് പറഞ്ഞു. അപ്പോൾ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത്! എന്ന സഹതാപമാണ് തോന്നിയത്.
ശേഷം ഞാൻ അയാളെ ഒഴിവാക്കാൻ ശ്രമിച്ചു, ഈ കാര്യം സഹ സംവിധായകനോട് ഞാൻ പറയുകയും ചെയ്തു. അദ്ദേഹം എന്നെ പ്രൊട്ടക്ട് ചെയ്തു, ശേഷം ഷൂട്ടിന്റെ അവസാന ദിവസം അയാൾ എന്റെ കൈയിൽ കയറി പിടിച്ചു, എല്ലാ നിയന്ത്രണവും വിട്ട് ഞാൻ അയാളെ തല്ലി. അപ്പോൾ സെറ്റിലെ എല്ലാവരും വന്നു അയാളെ തല്ലി എന്നും അന്ന് തന്നെ ഞാൻ അവിടെ നിന്ന് പോരുന്നു എന്നും അഷികാ പറയുന്നു.
Leave a Reply