
ഒരു ബോധമില്ലാത്ത നടനാണ്, ഇനിയെന്റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു ! ഹരിശ്രീ അശോകൻ !
തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ദേയനായ നടനാണ് മൻസൂർ അലിഖാൻ, മലയാളികൾക്കും അദ്ദേഹം വളരെ സുപരിചിതനാണ്, ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയിൽ വില്ലന്റെ വേഷത്തിൽ മൻസൂർ എത്തിയിരുന്നു, കഴിഞ്ഞ ദിവസം നടി തൃഷയെ കുറിച്ച് മോശമായി സംസാരിച്ചതിന് ഇപ്പോൾ നടനെതിരെ വ്യാപക വിമർശനം ഉയരുകയാണ്, കൂടാതെ നടനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ നടന്റെ ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്ന് പറയുകയാണ് നടൻ ഹരീശ്രീ അശോകൻ. സത്യം ശിവം സുന്ദരത്തിൽ ഞാൻ മൻസൂറിനൊപ്പം അഭിനയിച്ചിരുന്നു, എന്നെയും ഹനീഫിക്കയെയും മൻസൂര്‍ അലി ഖാൻ ബസ് സ്റ്റാൻഡില്‍ ഇട്ട് തല്ലുന്ന ഒരു സീനുണ്ട്. ഞങ്ങള്‍ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം. അങ്ങനെവെച്ചാല്‍ വേറൊന്നും നമുക്ക് കാണാൻ കഴിയില്ല. മൻസൂര്‍ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ടും കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.

ഞങ്ങൾ പറയുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നത് പോലുമില്ല, രണ്ടാമതും എന്നെ ചവിട്ടി. ഞാൻ പറഞ്ഞു.. നിന്നോട് ഞാൻ ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്, ഇനി നീയെന്റെ ദേഹത്ത് തൊട്ടാല്‍ പിന്നെ നീ ഇനി മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു ആള്‍. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാള്‍ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂര്‍ അലി ഖാൻ. അന്ന് ഞങ്ങൾ അയാളെക്കൊണ്ട് ഒരുപാട് സഹിച്ചു. അയാള്‍ക്കെതിരെ നൂറ്റി അൻപതോളം കേസുകള്‍ ഉണ്ട്. എപ്പോഴും ജയിലിലാണ്. വീട്ടില്‍ വല്ലപ്പോഴുമാണ് വരുക എന്നും ഹരിശ്രീ അശോകൻ പറയുന്നു.
മൻസൂർ തൃഷയുടെ ഒപ്പം വിജയ് ചിത്രം ലിയോയിൽ അഭിനയിച്ചിരുന്നു, അതിനെ കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ, എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’ എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. ഈ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി തൃഷയും രംഗത്ത് വന്നിരുന്നു, കൂടാതെ നടി ഖുശ്‌ബു, മാളവിക മോഹൻ, ലോകേഷ് കനകരാജ് എന്നിവർ മൻസൂർ അലിഖാനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
Leave a Reply