
ഞാൻ ഡോക്ടറോട് ചോദിച്ചു, ബോടോക്സടിച്ച ശേഷം മുഖം തന്നെ മാറിപ്പോയി ! താടി എടുക്കാൻ പറ്റുന്നില്ല ! പ്രായം കുറവ് തോന്നണം എന്ന് സംവിധായകന്റെ വാശിയാണ് അതിനുപിന്നിൽ ! അശ്വന്ത് കോക്ക്
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നാടാണ് മോഹൻലാൽ, പക്ഷെ അദ്ദേഹം ഇപ്പോൾ അടുപ്പിച്ച് ഇറങ്ങിയ തന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന് താടി ഉള്ളത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. അടുത്തിടെ ഇറങ്ങിയ മോഹൻലാലിൻറെ എല്ലാ ചിത്രങ്ങളും വളരെ വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ പഴയ മോഹൻലാലിൽ നിന്നും മുഖത്ത് വലിയ വ്യത്യാസമാണ് നടന് വന്നിരിക്കുന്നത്. കോസ്മെറ്റിക് ചികിത്സയ്ക്ക് ശേഷം മോഹൻലാലിന്റെ അഭിനയം മോശമായെന്ന് സിനിമ നിരൂപകനായ അശ്വന്ത് കോക് അഭിപ്രായപ്പെട്ടു.
അദ്ദേഹം പോപ്പർ സ്റ്റോപ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. അശ്വന്ത് പറയുന്നത് ഇങ്ങനെ, എല്ലാവരെയും പോലെ ഞാനും ഒരു കടുത്ത ലാലേട്ടൻ ആരധകനാണ്. മലയാളികളുടെ വികാരമാണ് നമ്മുടെ ലാലേട്ടൻ. എന്റെ കോളജ് സമയത്തോടെ ഞാൻ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് ആരാധിക്കുക ആയിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ പരാജയത്തിൽ ഞൻ ഏറെ ദുഖിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു മോഹൻലാൽ കോസ്മെറ്റിക് സർജറി ചെയ്തെന്ന് എങ്ങനെയാണ് മനസ്സിലായതെന്നും അശ്വിൻ കോക്ക് പറഞ്ഞു. ഞാൻ ഡോക്ടർമാരോട് സംസാരിച്ചിട്ടുണ്ട്.

അതുപോലെ സിനിമക്ക് അകത്തുള്ള പല ആളുകളോടും ഞാൻ തിരക്കി അറിഞ്ഞതാണ്. പക്ഷെ നാളെ എനിക്കെതിരെ ആന്റണി പെരുമ്പാവൂർ കേസ് കൊടുത്താൽ തെളിയിക്കാൻ പറ്റുകയൊന്നുമില്ല. പക്ഷെ ലാലേട്ടൻ ബോടോക്സ് അടിച്ചിട്ടുണ്ട്, അത് ഉറപ്പാണ്. അദ്ദേഹം ഫേസ് ലിഫ്റ്റ് ചെയ്തിട്ടുണ്ട്. വില്ലൻ എന്ന സിനിമയാണ് ലാലേട്ടനായി ജനിച്ച് ലാലേട്ടനായി അവസാനം ചെയ്ത പടം. വില്ലനിലെ ലാലേട്ടന്റെ പെർഫോമൻസ് കണ്ടാൽ അത് മനസ്സിലാവും. ഒടിയന് വേണ്ടി ലാലേട്ടനെ ആ ശ്രീകുമാർ മേനോൻ കൊണ്ട് പോയി തുലച്ചതാണ്. പ്രായം കുറവ് തോന്നണം എന്ന് സംവിധായകനും പുള്ളിക്കും തോന്നിക്കാണും. ബോടോക്സ് സൽമാൻ ഖാന് അടിച്ചാൽ പ്രശ്നമില്ല. അവരുടെ ഫേസ് തിക്കാണ്. പക്ഷെ ലാലേട്ടന് ചബ്ബി ഫേസ് ആണ്.
ഇത് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മുഖം മുഴുവൻ വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി. ബ്രിഗ് ബ്രദറിൽ കണ്ടില്ലേ, താടി വടിക്കാൻ പറ്റുന്നില്ല. കാരണം താടി വടിച്ചാൽ പണി പാളിയത് മാെത്തം കാണാൻ പറ്റും. അത് ആകെ യൂസ് ചെയ്തത് ലൂസിഫറിൽ മാത്രമാണ്. അതും സീരിയസ് ക്യാരക്ടറായത് കൊണ്ട്. ലാലേട്ടൻ ക്യൂട്ട്നെസ് കാണിക്കാൻ തുടങ്ങുന്ന സമയത്ത് ഫേസിന്റെ മൊത്തം പ്രശ്നം പുറത്തേക്ക് വരികയാണ്. അത് ബിഗ് ബ്രദറിലായാലും ഇട്ടിമാണിയിലായാലും. എലോണിൽ മദ്യക്കുപ്പി കാണിക്കുമ്പോൾ ലാലേട്ടൻ ഒരു സാധനം കാണിക്കുന്നുണ്ട് എന്തൊരു ക്രിംജ് ആണ്.
അദ്ദേഹം പഴയത് പോലെ ക്യൂട്ടനസ് കാണിക്കുമ്പോൾ കാണിക്കാൻ തുടങ്ങുന്ന സമയത്ത് ഫേസിന്റെ മൊത്തം പ്രശ്നം പുറത്തേക്ക് വരികയാണ്. പുള്ളിക്ക് പറ്റുന്നില്ല. പുള്ളിയുടെ ഫേസ് വലിഞ്ഞിരിക്കുകയാണ്. ഞാൻ പറയുന്നത് പ്രൂവ് ചെയ്യാൻ പറ്റില്ല. പക്ഷെ ഇത് ഫാൻസിനും അറിയാം എന്നും അശ്വന്ത് കോക്ക് പറയുന്നു.
Leave a Reply