
‘ഈ ചോദ്യം കേൾക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്’ ! പക്ഷെ എനിക്ക് അതിൽ നഷ്ടബോധം തോന്നിയിട്ടില്ല ! മലയാളികളുടെ സ്വന്തം അല്ലി, നടി അശ്വിനി നമ്പ്യാർ പറയുന്നു !
ചില സിനിമകൾ കഥാപാത്രങ്ങൾ ഒന്നും നമുക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല, അതിനിപ്പോൾ അത് ഒരുപാട് പ്രാധാന്യമുള്ള കഥയോ കഥാപാത്രമോ ആകണമെന്നില്ല, അത്തരത്തിൽ മലയാള സിനിമയിൽ ചെറുതും വലതുമായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയായിരുന്നു അശ്വിനി നമ്പ്യാർ. അത്തരത്തിൽ നമ്മൾ ഇപ്പോഴും ഈ നടിയെ ഓർക്കുന്നത് മണിച്ചിത്രതാഴ് എന്ന സുതഃർ ഹിറ്റ് ചിത്രത്തിലെ അല്ലി എന്ന കഥാപാത്രത്തിന്റെ പേരിൽ ആയിരിക്കും, കൂടാതെ കൗരവർ എന്ന ചിത്രത്തിലും ധ്രുവം എന്ന ചിത്രത്തിലും വളരെ ശ്രദ്ദേയമായ വേഷം ചെയ്ത ആളാണ് അശ്വിനി.
അഭിനയം എന്നതിനോടൊപ്പം നൃത്തത്തിനും പ്രധാന്യം കൊടുത്തിരുന്ന ആളാണ് അശ്വിനി, മലയാളത്തിന് പുറമെ തമിഴിലും നിരവധി ശ്രദ്ദേയ കഥാപാത്രങ്ങൾ ചെയ്ത ആളാണ് താരം, എന്നാൽ മലയാള സിനിയിൽ നമ്മൾ താരത്തെ പിന്നീട് കാണാഞ്ഞത് കൊണ്ട് അവർ അഭിനയം നിർത്തി എന്നാണ് ഏവരും കരുതിയിരിക്കുന്നത് എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് അശ്വിനി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹ ശേഷമാണ് താന്‍ സിംഗപ്പൂരിലേക്ക് വന്നത്. ഭര്‍ത്താവ് ഇന്ത്യക്കാരന് ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്.
മകള്‍ ഇവിടെ പഠിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷം പങ്കുവയ്ക്കുമ്പോള്‍ ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് അച്ഛനും മകളും എന്നോട് പറഞ്ഞത്. അതുകൊണ്ട് ഭര്‍ത്താവിനെയും മകളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിവൃത്തിയില്ല. കുടുബം ആയി എന്ന് കരുതി എന്റെ പാഷൻ പപ്രൊഫെഷൻ ഇതൊന്നും ഞാൻ വേണ്ടെന്ന് വെച്ചിട്ടില്ല. സത്യത്തിൽ ഞാൻ ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ ഫാഷനാണെന്ന് നടി പറയുന്നത്.

മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോകുന്നതിന് മുമ്പവരെ ഞാൻ തമിഴ് സീരിയൽ ചെയ്തിരുന്നു. പിന്നെ ഇവിടെ എത്തി കുടുംബത്തിന് വേണ്ടി സമയം മാറ്റിവെച്ചു എങ്കിലും സിംഗപ്പൂരിലെ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും ഒക്കെ താന്‍ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നു. കോവിഡ് കാരണം ചെന്നൈയിലേക്ക് വരാന്‍ സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ശേഷമാണ് താന്‍ സിംഗപ്പൂരിലേക്ക് വന്നത്.
സിനിമയുടെ തിരക്കുകൾ കാരണം അന്ന് പഠനം പത്താം ക്ലാസിൽ നിർത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പിജി എടുത്തു. താനിപ്പോഴും അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് അതില്‍ കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നാണ് അശ്വിനി പറയുന്നത്. അതേസമയം ഇപ്പോഴും മലയാളികളെ എവിടെ എങ്കിലും വെച്ച് കാണുമ്പോൾ അവർ ആദ്യം ചോദിക്കുന്നത് അല്ലി അല്ലെ എന്നാണ്, അത് കേള്‍ക്കുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വര്‍ഷം മുന്നേയുള്ള കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നു. അതും നായികയ്ക്കോ നായകനോ ഒപ്പം നില്ക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്. പ്രേക്ഷകർ എന്നെ ഇപ്പോഴും ഓർക്കുന്നത് അതൊന്നും എന്റെ കഴിവല്ല. സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നാണ് അശ്വിനി പറയുന്നു.
Leave a Reply