മമ്മൂക്കയെ പലരും ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, അതിനൊക്കെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം, ആസിഫ് അലി പറയുന്നു !

മമ്മൂട്ടിക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ച്  ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, മ്മൂട്ടി ഇത്തരം പ്രചാരണങ്ങള്‍ കാര്യമായി എടുക്കുകയോ അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യില്ല എന്നാണ് ആസിഫ് അലി പറയുന്നത്. സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നു. മറുനാടന്‍ മലയാളിയില്‍ വന്ന ഒരു അഭിമുഖമാണ് മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.

മമ്മൂട്ടി പാർവതി എന്നീ താരങ്ങൾ ഒന്നിച്ച ചിത്രം ‘പുഴു’ എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇതിനെ കുറിച്ച് ആസിഫ് അലി പറയുന്നതിങ്ങനെ, നമ്മള്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡന്റിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനൊക്കെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മള്‍ അതിനെ പറ്റി കേള്‍ക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റ്യൂ‍ഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല” എന്നാണ് ആസിഫ് അലി ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചത്..

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ടര്‍ബോ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്, ചിത്രത്തിന്റെ രണ്ടാം ഭാവവും ഉണ്ടാകുമെന്നാണ് അറിയുന്നത്.. ആരാധകരെല്ലാം മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചാണ് തിയറ്ററിൽ നിന്നും ഇറങ്ങുന്നത്. അതേസമയം, റിലീസിന് മുമ്പേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഗംഭീര ഓപ്പണിങ് കളക്ഷനാകും ചിത്രത്തിന് ലഭിക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *