വിനയവും മര്യാദയും അറിയാവുന്ന വ്യക്തി! ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ ! ആസിഫിനെ കുറിച്ചുള്ള വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമ രംഗത്ത് ഇന്ന് ഏറ്റവുമധികം ആരാധകരുള്ള  നടനാണ് ആസിഫ് അലി. ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം ഒരു നല്ല മനുഷ്യൻ കൂടിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ മുമ്പൊരിക്കൽ ഒരു സദസിൽ വെച്ച് ഗായകൻ രമേഷ് നാരായണന്‍ തന്നെ അപമാനിച്ചു എന്ന് തിരിച്ചറിയുമ്പോഴും ആസിഫ് അലിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസവും ഇല്ലാതെ, തന്നെക്കാള്‍ മുതിര്‍ന്നവര്‍ ഇരിക്കുന്ന വേദിയെ ബഹുമാനിച്ചുകൊണ്ട് തന്നെ ആസിഫ് അലി പെരുമാറി. അതാണ് ആസിഫ്, അങ്ങനെയാണ് ആസിഫ് അലി എന്ന് മലയാളികൾ ഒരുപോലെ പറഞ്ഞ ഒരു നിമിഷമായിരുന്നു അത്.

സിനിമ മേഖലയിൽ നിന്നും ഒരു ഗോസിപ്പും നേരിടാത്ത ആളുകൂടിയാണ് ആസിഫ്. പ്രായഭേധമന്യേ, ജാതി മത രാഷ്ട്രീയ ഭേധമന്യേ എല്ലാവരോടും സഹജമായി പെരുമാറുന്ന ആസിഫ് അലി എന്ന വ്യക്തിയുടെ ക്വാളിറ്റിയാണ് ഇപ്പോള്‍ സംസാര വിഷയമാവുന്നത്. സിനിമ രംഗത്ത് കഴിവുകൊണ്ട് മാത്രം മുൻനിരയിലേക്ക് എത്തിയ ആളാണ് ആസിഫ് അലി, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു.ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഗേ കഥാപാത്രമായി എത്തിയ നടനാണ് ആസിഫ് അലി, പിന്നീടുള്ള ഓരോ സിനിമകളിലും ആസിഫ് അലി എന്ന നടന്‍ തന്നെ സ്വയം മോള്‍ഡ് ചെയ്ത് എടുക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.

ആസിഫിനെ കുറിച്ച് അന്ന് നടി ഷീലു എബ്രഹാം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തി, ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നാണ്. അതുപോലെ ആസിഫിനെ കുറിച്ച് നടൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞിരുന്നത് ഇങ്ങനെ, നീ ആസിഫിനെ കണ്ട് പഠിക്കാനാണ് താൻ മകനോട് പറയാറുള്ളത് എന്നും, അതിനു കാരണം ആസിഫിന്റെ ഡയലോഗ് പ്രസന്റേഷനും വളരെ നാച്ചുറലായി പെരുമാറുന്ന രീതിയൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്.

ഒരുപക്ഷെ, മറ്റു നടന്മാര്‍ക്ക് ഉള്ള, പോലെ അവന് അങ്ങനെ, വലിയ ഘനഗാംഭീര്യമുള്ള ശബ്‍ദമോ വലിയ ശരീരമോ ഒന്നും ആസിഫിനില്ല. ഒരു കൂട്ടത്തില്‍ നിന്നാല്‍ തിരിച്ചറിയാന്‍ പോലും പാടുള്ള ഒരാളെ പോലെയാണ്. എന്നാല്‍ അവന്റെ ഓമനത്തം, അവന്‍ സംഭാഷണം പറയുന്ന രീതി. അത് അവതരിപ്പിക്കുന്ന രീതിയൊക്കെ ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഒരു മാതൃകയായി എടുക്കേണ്ടത് ആസിഫിനെ ആണെന്ന് ഷഹീനോട് പറഞ്ഞത് എന്നും സിദ്ദിഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *