വിനയവും മര്യാദയും അറിയാവുന്ന വ്യക്തി! ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ ! ആസിഫിനെ ചേർത്ത് പിടിച്ച് മലയാളികൾ !

ഇപ്പോഴിതാ ഒരു പ്രതിസന്ധി ഘട്ടത്തിൽ ആസിഫ് അലിയെ ചേർത്ത് നിർത്തുന്ന മലയാളികളുടെ കാഴ്ചയാണ് നമ്മൾ കാണുന്നത്, അദ്ദേഹത്തെ പിന്തുണച്ചാണ് എല്ലാവരും രംഗത്ത് വരുന്നത്. ഒപ്പപെടുത്തുന്നവരുടെ ഒപ്പം നിന്ന ചരിത്രമേ നമുക്കുള്ളൂ എന്ന് ഒന്നുകൂടി മലയാളികൾ തെളിയിക്കുകയാണ്. എന്തുകൊണ്ട് ആസിഫ് അലിയ്ക്ക് ഇത്രയധികം പിന്തുണ കിട്ടുന്നു എന്ന ചോദ്യത്തിന് ഉത്തരം ആസിഫ് അലിയുടെ വ്യക്തിത്വം തന്നെയാണ്. രമേഷ് നാരായണന്‍ തന്നെ അപമാനിച്ചു എന്ന് തിരിച്ചറിയുമ്പോഴും ആസിഫ് അലിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസവും ഇല്ലാതെ, തന്നെക്കാള്‍ മുതിര്‍ന്നവര്‍ ഇരിക്കുന്ന വേദിയെ ബഹുമാനിച്ചുകൊണ്ട് തന്നെ ആസിഫ് അലി പെരുമാറി. അതാണ് ആസിഫ്, അങ്ങനെയാണ് ആസിഫ് അലി.

സിനിമ രംഗത്തിനിനും ആസിഫിനെ കുറിച്ച് വന്നിട്ടുള്ള ഒരേ ഒരു പരാതി വിളിച്ചാൽ ഫോൺ എടുക്കില്ല എന്നത് മാത്രമാണ്,അല്ലാതെ ഇന്നുവരെയും അദ്ദേഹത്തെ കുറിച്ച് ഒരു തെറ്റായ വാര്‍ത്തയും ഗോസിപ്പും ഇന്റസ്ട്രിയില്‍ നിന്നും വന്നിട്ടില്ല. ഫോണ്‍ എടുക്കത്ത വിഷയം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് തന്നെ അതൊരു പരാതിയായും ഉയര്‍ന്നിട്ടില്ല. പ്രായഭേധമന്യേ, ജാതി മത – രാഷ്ട്രീയ ഭേധമന്യേ എല്ലാവരോടും സഹജമായി പെരുമാറുന്ന ആസിഫ് അലി എന്ന വ്യക്തിയുടെ ക്വാളിറ്റിയാണ് ഇപ്പോള്‍ സംസാര വിഷയമാവുന്നത്.

സിനിമ രംഗത്ത് കഴിവുകൊണ്ട് മാത്രം മുൻനിരയിലേക്ക് എത്തിയ ആളാണ് ആസിഫ് അലി, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു.ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഗേ കഥാപാത്രമായി എത്തിയ നടനാണ് ആസിഫ് അലി, പിന്നീടുള്ള ഓരോ സിനിമകളിലും ആസിഫ് അലി എന്ന നടന്‍ തന്നെ സ്വയം മോള്‍ഡ് ചെയ്ത് എടുക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.

എന്നാൽ അതിനിടയിലും  ഒരുപാട് പരാജയങ്ങള് സംഭവിച്ചുവെങ്കിലും, അപൂര്‍വ്വ രാഗം, സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ഒഴിമുറി, ഹണീബി, നിര്‍ണായകം, അനുരാഗ ഗാനം പോലെ, സണ്‍ഡേ ഹോളിഡേ, ബി ടെക്, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ തുടങ്ങി ഓരോ സിനിമകളിലും ആവര്‍ത്തന വിരസതയില്ലാത്ത, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായി മാറി.

ഇപ്പോഴിതാ ആസിഫിനെ കുറിച്ച് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം പറഞ്ഞ വാക്കുകൾ ഇങ്ങനെ, ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തി, ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, സോറി രമേഷ് നാരായണന്‍ ആന്‍ഡ് ജയരാജ്, ലവ് യൂ ആസിഫ് അലി എന്നുമായിരുന്നു ഷീലു കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *