
അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ലായിരുന്നു ! പക്ഷെ ഞാൻ വിഷമിക്കുന്നു എന്ന് മനസിലാക്കിയ അദ്ദേഹം അത് ചെയ്തു ! അശ്വതി ശ്രീകാന്ത് പറയുന്നു !
സുരേഷ് ഗോപി എന്ന നടനെ നമ്മൾ മലയാളികളുടെ അഭിമാനമാണ്, ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു നന്മ നിറഞ്ഞ മനസിന് ഉടമകൂടി ആണെന്നുള്ളത് പലപ്പോഴും തെളിയിച്ചിട്ടുള്ള ഒന്ന് കൂടിയാണ്. അദ്ദേഹത്തെ പറ്റി പറയുമ്പോൾ പലർക്കും നൂറു നാവാണ്, ഓരോത്തർക്കും അത് അവരുടെ അനുഭവത്തിൽ നിന്ന് വരുന്ന വാക്കുകൾ ആണ് കൂടുതലും, അത്തരത്തിൽ ഇപ്പോഴിതാ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അശ്വതി അത് തന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്. സുരേഷ് ഗോപി ഫാൻസ് മീറ്റ് എന്ന ബിഹൈൻഡ് വുഡ്സിന്റെ പരിപാടിയിലാണ് ഷോയുടെ അവതാരക കൂടിയായ അശ്വതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്ന സമയത്ത് സുരേഷ് ഗോപി തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറയുകയും ചെയ്തിരുന്നു എന്നാണ് അശ്വതി പറഞ്ഞത്. ആ സംഭവം ഇങ്ങനെ….

കുറച്ച് കാലങ്ങൾ മുമ്പ് സമൂഹ മാധ്യമത്തിൽ എനിക്ക് എതിരെ വന്ന ഒരു മോശം കമന്റിന് ഞാൻ മറുപടി നൽകിയത് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു, അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒരു സൈബർ അറ്റാക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു സംഭവം തനിക്കെതിരെ നടന്നിരുന്നു. ആ സമയത്ത് താൻ ജോലി ചെയ്തിരുന്ന ചാനലിൽ വിളിച്ച് അവിടെന്ന് നമ്പർ എടുത്ത് എന്നെ സുരേഷ് ഏട്ടൻ വിളിക്കുകയായിരുന്നു. ഞങ്ങളൊക്കെ കൂടെയുണ്ട്. ധൈര്യമായിട്ടിരിക്കു എന്നാണ് അദ്ദേഹം പറഞ്ഞത്. അത് മാത്രമല്ല എന്റെ ആ മറുപടി അദ്ദേഹത്തിന് വലിയ ഇഷ്ടമായി എന്നും സുരേഷ് ഏട്ടൻ പറഞ്ഞു.
ആ ഒരു നിമിഷം എനിക്ക് ഇപ്പോഴും ഓർമയുണ്ട്, അന്ന് ആ വാക്കുകൾ എനിക്ക് തന്ന ധൈര്യം അത് വളരെ വലുതായിരുന്നു. അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. പക്ഷെ അന്ന് ആ വാക്ക് പറയാൻ കാണിച്ച വലിയ മനസിന് നന്ദി പറയാനും അശ്വതി മറന്നില്ല. ഒരു പിന്തുണ വേണ്ടി വരും എന്ന് തോന്നിയാണ് അങ്ങനെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചതെന്ന് സുരേഷ് ഗോപിയും പറഞ്ഞു. പലരും അത് ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റി. അത്രയേ ഉള്ളുവെന്നും സുരേഷ് ഗോപിയും കൂട്ടിച്ചേർത്തു.
Leave a Reply