‘പേർസണൽ ലൈഫിൽ പോരെ ലാളിത്യം’- വിമർശകരുടെ വായടപ്പിച്ച് അശ്വതി ശ്രീകാന്ത്
അലങ്കാരങ്ങളും ചമയങ്ങളുമില്ലാതെ മലയാളത്തിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ അവതരകയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിൽ കണ്ടിട്ടുള്ള മറ്റ് അവതാരകരെ അപേക്ഷിച്ച് അശ്വതി ഒരു തനി നാടൻ പെണ്ണായാണ് എല്ലാവരുടെയും ഇഷ്ടം നേടിയത്. പാലക്കാരി അശ്വതിയോട് കോമഡി സൂപ്പർ നൈറ്റിലൂടെ ആരംഭിച്ച സ്നേഹം ഇതാ, ചക്കപ്പഴം വരെ തേനൂറും മധുരത്തോടെ നില നിൽക്കുകയാണ്. ലളിതമായി മനസ് കീഴടക്കിയ അശ്വതി പിന്നീട് സമൂഹ മാധ്യമങ്ങളിലും താരമായി. അവതാരകയും, നല്ല എഴുത്തുകാരിയും, ഇപ്പോഴിതാ, അഭിനേത്രിയുമാണെന്ന് തെളിയിക്കുകയാണ് അശ്വതി.
ചക്കപ്പഴത്തിലെ ആശ എന്ന കഥാപത്രമായി സജീവമായ അശ്വതിക്ക് തുടക്കത്തിൽ പല പിന്തിരിപ്പൻ ആശയക്കാരും വിമർശനവുമായി എത്തിയിരുന്നു. അവതരണം മാത്രം പോരെ, എന്തിനാണ് അഭിനയം എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് വളരെ മാന്യമായും എന്നാൽ കുറിക്കു കൊള്ളുന്ന രീതിയിലും അശ്വതി മറുപടി നൽകി. ചക്കപ്പഴത്തിന്റെ മധുരം പ്രേക്ഷകർ ഏറ്റെടുത്തതോടെ അശ്വതി ഫോട്ടോഷൂട്ടുകളിലും നിറഞ്ഞു. നിരവധി ചിത്രങ്ങളാണ് അശ്വതി പങ്കു വയ്ക്കുന്നത്.
അടുത്തിടെ വേറിട്ട ലുക്കിൽ ഒരു ഫോട്ടോഷൂട്ട് അശ്വതി നടത്തിയിരുന്നു. ചുവപ്പ് ഷിഫോൺ സാരിയിൽ ക്രിസ്മസ് ഫോട്ടോഷൂട്ടാണ് അശ്വതി നടത്തിയത്. ഹെയർസ്റ്റൈലിലും മാറ്റമുണ്ടായിരുന്നു. നിരവധിപ്പേർ അഭിനന്ദിച്ച ചിത്രത്തിന് വിമർശനവുമായും ചിലരെത്തി. ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്. ‘മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം’ എന്നായിരുന്നു ഒരാളുടെ കമന്റ്റ്. എന്നാൽ ഇതിനു മറുപടിയുമായി അശ്വതി രംഗത്തെത്തി.
പേർസണൽ ലൈഫിൽ പോരെ ലാളിത്യം? മേക്കപ്പൊക്കെ പ്രൊഫഷന്റെ ഭാഗമാണ്’ എന്നാണ് അശ്വതി നൽകിയ മറുപടി. പൊതുവെ സെലിബ്രിറ്റികളുടെ ചിത്രങ്ങളിൽ ഇത്തരം കമന്റുകൾ പതിവാണ് എന്ന് അശ്വതിയെ പിന്തുണച്ച് നിരവധിപ്പേർ കമന്റ് ചെയ്തു. അതേ സമയം, അവതരണത്തിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ ടെൻഷൻ ചക്കപ്പഴത്തിലേക്ക് എത്തിയപ്പോൾ അശ്വതിക്ക് ഉണ്ടായിരുന്നു. ഒരു മൈക്കും സ്റ്റേജുമുണ്ടെങ്കിൽ അവതരണം നടക്കുമെന്ന് കോൺഫിഡൻസ് ഉണ്ടെങ്കിലും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കില്ലെന്ന സംശയമായിരുന്നു അശ്വതിക്ക്.
എന്നാൽ, ആദ്യത്തെ കുറച്ച് നാളുകൾ കൊണ്ട് തന്നെ ആശയെ പ്രേക്ഷകർ ഏറ്റെടുത്തു. അശ്വതിയോടുള്ള വ്യക്തിപരമായ സ്നേഹം ആ കഥാപാത്രത്തിനും പ്രേക്ഷകർ നൽകി. രസകരമായ നിമിഷങ്ങളും ദൈനം ദിന സംഭവങ്ങളുമായി കോമഡി ചാലിച്ച് ഒരുക്കിയ ചക്കപ്പഴത്തിൽ അശ്വതിക്ക് പുറമെ ശ്രീകുമാർ, ശ്രുതി രജനികാന്ത് തുടങ്ങിയവരാണ് വേഷമിടുന്നത്.
എല്ലാവരെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അഭിനയം നന്നായാൽ അവതരണത്തിനൊപ്പം അതുകൂടി കൊണ്ടു പോകാനാണ് അശ്വതിയുടെ പ്ലാൻ. 2012ലാണ് അശ്വതി വിവാഹിതയായത്. പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് ആരംഭിച്ച പ്രണയം വർഷണങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആണ് പൂവണിഞ്ഞത്. ഭർത്താവ് ശ്രീകാന്തിന് വിദേശത്ത് ബിസിനസ്സാണ്. മകൾ പത്മ. മകളുടെ വിശേഷങ്ങളെല്ലാം അശ്വതി സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.
Leave a Reply