
ഉള്ളത് പറയണോ, അതോ കള്ളം പറയണോ ! എന്ത് പറഞ്ഞാലും ഞാൻ കേൾക്കാറുള്ളത് കേൾക്കും ! അശ്വതിയുടെ പോസ്റ്റ് വൈറലാകുന്നു !
ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു അശ്വതി. കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ അമല എന്ന കഥാപത്രം അശ്വതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അശ്വതി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. പുതിയ ചിത്രങ്ങൾ കണ്ടിട്ട് അതിന്റെ റിവ്യൂ പങ്കുവെക്കാറുള്ള അശ്വതിയുടെ പോസ്റ്റുകൾ വളരെ വേഗം വൈറലാകാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ബ്രോ ഡാഡി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഈ ചിത്രം കണ്ട ശേഷമുള്ള അശ്വതിയുടെ വാക്കുകൾ ഇങ്ങനെ. ഒള്ളത് പറയണോ, അതോ ഞാൻ ക,ള്ളം പറയണോ, ഇനിപ്പോ ഞാൻ എന്ത് പറഞ്ഞാലും കേൾക്കാനുള്ളത് കേൾക്കും. ബ്രോ ഡാഡി.. ‘ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ’ എന്ന പോസ്റ്റർ കണ്ടപ്പോൾ തന്നെ ‘എയ് കാണുന്നത് വരെ ഞാൻ ഉറങ്ങുന്നേയില്ല’ എന്നുറച്ചു തന്നെ കാത്തിരുന്നു. കണ്ടു. തുടക്കത്തിൽ കാറ്റാടി സ്റ്റീൽസിന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചു കൊണ്ടാണ് കൊണ്ടു പോകുന്നത്. ആ ചിരി ഇന്റർവെൽ വരെ മായാതെ ഉണ്ടായിരുന്നു.

പക്ഷെ ആ ഇന്റർവെലിനു ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടു പോവുകയാണോ, തമാശകൾ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടത്തും എനിക്ക് തോന്നിപ്പോയി പ്രത്യേകിച്ച് ആ ഇവന്റ് മാനേജ്മെന്റ് സീൻസ്. എന്നാൽ റിച്ചായ കളർഫുൾ വിഷ്വൽസ്, സ്ക്രീനിലെ വമ്പൻ താരനിര, ചെറിയ വേഷങ്ങൾ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ് തന്നത് കൊണ്ട് നമുക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ തോന്നും.
പിന്നെ ആ ലാലേട്ടന്റെ കുസൃതിയും, കള്ള ചിരിയും, കുറുമ്പും, റൊമാൻസും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു. അതുപോലെ ഈശോ തന്റെ അപ്പനോട് ഗർഭത്തിന്റെ കാര്യം അവതരിപ്പിക്കാൻ പോകുമ്പോളുള്ള ആ കോമഡികൾ ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കൽ കുര്യൻ. അതായത് നമ്മുടെ സ്വന്തം ലാലു അലക്സ് ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ആ ഇമോഷണൽ സീൻസ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച ഡോ. സാമൂവൽ മാത്യു എന്ന കഥാപാത്രവും. സെക്കന്റ് ഹാഫിലെ ചില കുത്തിത്തിരുകിയ കോമഡികൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റർടെയിനർ. തിയേറ്ററിലെ വലിയ സ്ക്രീനിൽ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായമെന്നും അശ്വതി പറയുന്നു.
Leave a Reply