‘എൻ്റെ വലിയ ഒരു ആഗ്രഹം കുടുംബവിളക്കിലൂടെ സാധിച്ചു’ !! ആതിര
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര, കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായ നടി ഇപ്പോൾ തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്, കുടുംബവിലേക്ക് റെന്ന് സീരിയലിൽ സുമിത്രയുടെ മരുമകൾ ആതിര മാധവാണ്. ആദ്യം ആ കഥാപത്രം വേറൊരു കുട്ടിയായിരുന്നു അത് ചെയ്തിരുന്നത് പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടിക്ക് എന്തോ കാരണത്താൽ സീരിയലിൽ നിന്നും മാറിയിരുന്നു അങ്ങനെയാണ് ആ ഓഫ്ഫർ എന്റെ അടുത്തേക്കവരുന്നത്, ഓഡിഷൻ ഇല്ലാതെ നേരിട്ട് യെടുക്കുകയിരുന്നു, ആദ്യം സുമിത്രയെന്ന കഥാപാത്രം ചെയ്യുന്ന മീര വാസുദേവിന്റെ എതിരെ നിക്കുന്ന വില്ലത്തി കഥാപാത്രമായിരുന്നു അതിന്റെ പേരിൽ ആരാധകർക്കിടയിൽ നിന്നും നിരവധി കുറ്റപ്പെടുത്തലുകളും ചീത്തവിളിയും കേട്ടിട്ടുണ്ട്…
ആദ്യമൊക്കെ അതെനിക്ക് വലിയ വിഷമങ്ങൾ ഉണ്ടാക്കി, അത് കഥാപത്രത്തിന്റെ വിജയമാണ് എന്നൊക്കെ പറയാംകൊള്ളാം പക്ഷെ നമ്മളെ കാണുമ്പോൾ മുഖത്തുനോക്കി തെറിപറയുമ്പോൾ വലിയ വിഷമം വരുമെന്ന് ചിരിച്ചുകൊണ്ട് ആതിര പറയുന്നു, ഇപ്പോൾ നെഗറ്റീവ് ടച്ചുള്ള കഥാപത്രത്തിൽനിന്നും സുമിത്രയുടെ നല്ല മരുമമകൾ ആകാൻ സാധിച്ചതുകൊണ്ട് പ്രേക്ഷകരും എന്നെ സ്വീകരിച്ചു, ഇപ്പോൾ എവിടെ ചെന്നാലും ഏല്ലാവർക്കും വലിയ സ്നേഹമാണ്, അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, അതുമാത്രവുമല്ല ഈ സീരിയലിലൂടെ തന്റെ ഏറ്റവും വലിയൊരു ആഗ്രഹം സഭലമായെന്നും ആതിര പറയുന്നു… തനിയ്ക്കൊരു ഡോക്ടർ ആക്കണമെന്ന് ചെറുപ്പം മുതലേ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് ഈ സീരിയലിലൂടെ സാധിച്ചു എന്നും താരം പറയുന്നു….
സീരിയലിൽ ഡോക്ടറുടെ കോട്ടും സ്റ്റെതസ്കോപ്പുമായിട്ട് നടക്കുന്നതൊക്കെ താൻ ശെരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് ആതിര പറയുന്നത്, ഡോ. അനന്യ എന്ന കഥാപത്രമാകാൻ അത്യാവശ്യം തയ്യാറെടുപ്പുകൾ താൻ നടത്താറുണ്ടെന്നും, കൂടത്തെ ഓരോ സീൻ ചെയ്യുമ്പോഴും തനിക്ക് പരിചയമുള്ള ഡോക്ടർമാരുടെ മുഖം ഓർമ്മവരും, അവർ ചെയ്യുന്നത് പോലെ ഓരോന്ന് ചെയ്യാൻ ശ്രമിക്കും പിന്നെ തന്റെയൊപ്പം ഡോ. രോഹിത്തായി എത്തുന്ന ഷൈജു ശെരിക്കുമൊരു ഡോക്ടറാണ് അത് തനിക്ക് ഒരുപാട് ഉപകാരപെട്ടെന്നും അദ്ദേഹം തന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും ആതിര പറയുന്നു….
ഈ അടുത്തിടെയാണ് ആതിര വിവാഹതിയായത്, ഏറെ നാളത്തെ പ്രാണയത്തിലൊടുവിലാണ് രാജീവ് മേനോൻ എന്ന ആളുമായി വിവാഹിതയായത്, തങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നവർ ആയിരുന്നു എന്നും പരസ്പരം ഒരുപാട് മനസിലാക്കി അങ്ങനെ തീരുമാനിച്ചു ഇനി ഒരുമിച്ച് ജീവിക്കാമെന്നും ആതിര പറയുന്നു, ഇവരുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയിൽ വലിയ വാർത്തയായിരുന്നു, സോഷ്യൽ സമൂഹ മാധ്യങ്ങളിൽ വളരെ സജീവമായ ആളാണ് ആതിര തന്റെ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ചെറിയ വിശേഷങ്ങളും, ഭർത്താവുമൊന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും അങ്ങനെയെല്ലാം ആതിര ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കുടുംബവിളക്ക് സീരിയൽ ലൊക്കേഷനിൽ നിന്നുള്ള നിരവധി രസകരമായ വിഡിയോകളും ആതിര ഇടക്കൊക്കെ പങ്കുവെച്ചിരുന്നു, ഇപ്പോഴും വിജയകരമായി മുന്നോട്ട് പോകുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്….
Leave a Reply