‘അച്ഛന്റ്റെ അവസാനത്തെ ആഗ്രഹം’ ! ബാല വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു ! നടന്റെ വാക്കുകൾ !!!

തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ബാല, മലയാളികളക്ക് ഏറെ പ്രിയങ്കരനും, ഒരു സമയത്ത് കേരളത്തിന്റെ മരുമകനുമായിരുന്നു ബാല, മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷുമായി പ്രണയം വിവാഹമായിരുന്നു, ഒരുപാട് ആരാധികമാർ ഉണ്ടായിരുന്ന ബാല അമൃതയെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ നിന്നും കാണുകയും ആ പരിചയം പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. പിന്നീടുള്ള ഇവരുടെ  വിവാഹവും വിവാഹ മോചനവും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.

ഒരു അന്യ ഭാഷ നായകനെ മലയാളികൾ ഇത്രയും സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തത് അദ്ദേഹത്തിന് അത് കൂടുതൽ ചിത്രങ്ങൾ ലഭിക്കാൻ കാരണമായി.  നടന്റെ  ആദ്യ ചിത്രം ‘അൻപ്’ ആയിരുന്നു, ഒരു നടൻ മാത്രമല്ല ബാല ഇന്ന് ഒരു സംവിധായകൻ കൂടിയായണ്, മലയാളത്തിൽ ബാലയുടെ ആദ്യ ചിത്രം  ‘കളഭം’ ആയിരുന്നു, പിന്നീടും മലയത്തിൽ ചിത്രങ്ങൾ ചെയ്തിരുന്നു യെങ്കിലും മമ്മൂട്ടി ചിത്രം ബിഗ് ബി യാണ് ബാലയെ മലയാളികളുടെ പ്രിയങ്കരനാക്കിയയത്. കൂടാതെ പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം എന്നീ ചിത്രങ്ങളും ബാലയുടെ മികച്ച മലയാള സിനിമകൾ ആയിരുന്നു.

പരമ്പരകളായി സിനിമ മേഖലയിൽ കഴിവ് തെളിയിച്ച കുടുംബത്തിലെ ഒരംഗമാണ് ബാല, മുത്തച്ഛൻ അരുണാചല സ്റ്റുഡിയോയുടെ ഉടമയായിരുന്നു. 350 ഓളം ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത പിതാവ് ജയകുമാർ, സഹോദരൻ ശിവ ചലച്ചിത്രങ്ങളിൽ സംവിധായകനും ഛായാഗ്രാഹകനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ കുടുംബത്തിൽ ഇപ്പോൾ നടൻ എന്ന നിലയിൽ പേരെടുത്ത ആൾ ബാലയാണ്.. എന്നാൽ അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഏക മകൾ അമ്മ അമൃതയോടൊപ്പമാണ് താമസം.

അതുകൊണ്ടു തന്നെ കഴിഞ്ഞ ആറ് ഏഴ് വർഷങ്ങളായി ബാല ഏകാന്ത ജീവിതമാണ് നയിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹത്തിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. തനറെ അച്ഛൻ വിടപറയുന്നതിന് മുമ്പ് തന്നെ കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം ആകെ ആവശ്യപ്പെട്ടത് താൻ വീണ്ടുമൊരു വിവാഹം കഴിച്ച് കാണണം എന്നതാണ്, അതുപോലെ തന്നെ തന്റെ അമ്മയുടെയും ആഗ്രഹം അത് തന്നെയാണ്, അത് കൂടാതെ തന്നെ സ്നേഹിക്കുന്ന മറ്റൊരുപാട് അമ്മമാരുണ്ട് അവരുടെ എല്ലാവരുടെയും ആഗ്രഹം എന്റെ വിവാഹമാണ്.  6, 7 വര്‍ഷമായി ഞാനിപ്പോള്‍ ബാച്ചിലര്‍ ലൈഫ് ആണ് , ഒറ്റക്കാണ് ജീവിക്കുന്നത്. തീര്‍ച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാം’. എന്നുമാണ് ബാല ഇപ്പോൾ തുറന്ന് പറയുന്നത്.

മകൾ തനറെ ജീവനാണെന്നും അവൾക്ക് വേണ്ടിയാണ് താൻ താൻ എല്ലാം സഹിക്കുന്നത് എന്നുമാണ് ബാല പറഞ്ഞിരുന്നത്, ഇപ്പോൾ നടന്റെ വിവാഹ വാർത്ത ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്, വധുവിനെ പറ്റി ഉടനെ പറയാം എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. അത് ആരായിരിക്കും എന്ന കാര്യമായ ചർച്ചയിലാണ്  ഇപ്പോൾ സോഷ്യൽ മീഡിയ.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *