
40 വർഷം, 215 സിനിമ ! ഒരു കാലത്ത് മലയാള സിനിമയിൽ വില്ലനായും, സഹ നടനായും തിളങ്ങിയ നടൻ ഇന്ന് ക്ഷേത്ര പൂജാരി !
മലയാളികൾക്ക് ഒരിക്കലും മറക്കാർ കഴിയാത്ത നടന്മാരിൽ ഒരാളാണ് ബാബു നമ്പൂതിരി. ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യ ഓർമ്മവരുന്നത് തൂവാനത്തുമ്പിയിലെ തങ്ങളെയാണ്, അങ്ങനെ എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ അദ്ദേഹം ഇപ്പോൾ സിനിമ രംഗത്ത് അത്ര സജീവമല്ല. ബാബു നമ്പൂതിരി എന്ന കെ എൻ നീലകണ്ഠൻ നമ്പൂതിരിയുടെ ഓരോ കഥാപാത്രങ്ങളും നമ്മളുടെ മനസിലേക്ക് ഇങ്ങനെ ഓർമ്മവരും. മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു, ചുരുക്കി പറഞ്ഞാൽ 40 വർഷം, 215 സിനിമകൾ..
ഒരു സിനിമ നടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് നാട്ടുകാർക്കിടയിൽ മറ്റൊരു പേരുകൂടിയുണ്ട്. വലിയ തിരുമേനി അഥവാ മേൽശാന്തി. ഇത് എന്തെങ്കിലും കഥാപത്രങ്ങൾ അഭിനയിപ്പിച്ചു ഭലിപ്പിച്ചത്കൊണ്ട് വിളിക്കുന്നതല്ല, യഥാർഥത്തിൽ ഒരു വലിയ തിരുമേനി തന്നെയാണ് ബാബു നമ്പൂതിരി. കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറ എന്ന ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ അവിടെ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം. പക്ഷെ എന്നും അതിന് കഴിയില്ല. 300 വർഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനിയാവുക. ചെറുപ്പം മുതൽ പൂജ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ ആ കടമ ഞാൻ ഏറ്റെടുക്കും, അതെന്റെ കടമയാണ്.

നിത്യ പൂജയുള്ള ക്ഷേത്രമാണ് അത് മുടങ്ങാൻ പാടില്ല, നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്ക്ക് താൽപര്യവുമില്ല’ എന്നും ബാബു നമ്പൂതിരി പറയുന്നു. അതുപോലെ തന്റെ സിനിമ ജീവിതത്തിലെ ഒരുപാട് ഓർമകളും അദ്ദേഹത്തിന് പറയാനുണ്ട്. 1985 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം നിറക്കൂട്ട്. ആ ചിത്രത്തിൽ നായികയായ സുമലതയെ ഞാൻ ഉപദ്രവിക്കുന്ന ഒരു രംഗമുണ്ട്. ആ ഷൂട്ടിങ്ങിന് ഇടയിൽ ഞാൻ സുമലതയെ ബലമായി പിടിച്ചു വലിച്ച് തോളിൽ എടുത്തുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്.
അങ്ങനെ ആ രംഗം ചെയ്തുകൊണ്ട് ഇരുന്നപ്പോൾ എന്റെ തോളിൽ ഇരുന്ന സുമലതയുടെ നെറ്റി ആ മുറിയുടെ കട്ടളയിൽ തട്ടി, മുറിഞ്ഞ് ചോര വന്നു, സെറ്റിൽ ആകെ ബഹളമായി, പുതിയ ആൾ ആയതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന രീതിയിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി, ആ കൂട്ടത്തിൽ സുമലതയും ഉണ്ടെന്നാണ് എന്റെ ഓർമ. ഉടൻ സുമലതയെയും കൊണ്ട് നിർമാതാവ് ജോയ് തോമസ് ജോത്സ്യനായ കോരച്ചേട്ടന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ഈ മുറിവ് കണ്ടിട്ട് പറഞ്ഞു ചോരയല്ലേ കണ്ടത് ശുഭ ലക്ഷണമാണ് കാണുന്നത്. പടം ഹിറ്റാകുമെന്ന്, അതുകൊണ്ട് ഞാനും രക്ഷപെട്ടു, അല്ലങ്കിൽ എന്നെ മാറ്റി വേറെ ആളെ കൊണ്ടുവരുമായിരുന്നു. പിന്നെ രണ്ടാഴചയ്ക്ക് ശേഷം ആ രംഗം പൂർത്തിയാക്കിയെന്നും ബാബു നമ്പൂതിരി പറയുന്നു.
Leave a Reply