
ആ പ്രമുഖ നടന്റെ കാറൊന്ന് പരിശോധിച്ചിരുന്നു എങ്കിൽ മലയാള സിനിമ അവിടെ തീർന്നേനെ ! ല,ഹ,രി ഉപയോഗം ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാബുരാജ് !
മലയാള സിനിമ ലോകത്ത് ഇപ്പോൾ നിരവധി പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. യുവ താരങ്ങളുടെ വിലക്ക്, പ്രതിഫലത്തിന്റെ പേരിലുള്ള തർക്കങ്ങൾ, ഇതൊന്നും കൂടാതെ മലയാള സിനിമ ഇപ്പോൾ ല,ഹ,രി,ക്ക് അടിമപ്പെട്ടിരിക്കുകയാണ് എന്നാണ് സിനിമ പ്രവർത്തകർ തന്നെ പറയുന്നത്. പ്രമുഖ നിർമ്മാതാക്കൾ സഹിതം യുവ താരങ്ങൾ ല,ഹ,രി ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ്. എന്നാൽ സംഘടനകൾ ഇതിനെതിരെ രേഖാമൂലം പരാതി നൽകുന്നില്ല എന്ന പരാതി എക്സൈസും പറയുന്നു.
ഇപ്പോഴിതാ ഇതിനെ കുറിച്ച് നടൻ ബാബു രാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനേതാക്കൾ സമയത്ത് സെറ്റിലെത്താത്തതിനെ ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളത്തിലെ പ്രമുഖ നടൻ എക്സെെസുകാരുടെ കൈയിൽ നിന്നും ഊരിപ്പോയതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.
വാക്കുകൾ വിശദമായി.. എന്റെ ഒരു സിനിമയുടെ സെറ്റിൽ നടന്ന കാര്യമാണ് ഞാൻ പറയുന്നത്. ഞാൻ ഷൂട്ടിങ്ങിന് വേണ്ടി രാവിലെ ഏഴ് മണിക്ക് തന്നെ റെഡിയായി എത്തി. എന്നാൽ 12 മണി ആയിട്ടും എന്നെ ഷൂട്ട് തുടങ്ങിയില്ല ഞാൻ അങ്ങനെ ദേഷ്യപ്പെട്ടപ്പോഴാണ് കാര്യം അറിഞ്ഞത്. നായകൻ ഇതുവരെയും വന്നിട്ടില്ല. ഫോണെടുക്കുന്നില്ലെന്ന പരാതി നിരവധി പേർക്കെതിരെയുണ്ട്, ഇതും ഫോണെടുക്കുന്നില്ല. എവിടെയാണെന്ന് അറിയില്ല. വീട്ടിലും അറിയില്ല എവിടെയാണെന്ന്.

അതുപോലെ തന്നെ അമ്മ സംഘടനയുടെ കൈയ്യിൽ ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പറയുന്നത് ഞാനിന്ന ആൾക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ, ഒരു പക്ഷെ മലയാളം ഇൻഡസ്ട്രി തന്നെ അന്ന് തീർന്നേനെ. ഇതൊക്കെ നഗ്നമായ സത്യങ്ങളാണ് എന്നും ബാബുരാജ് പറയുന്നു.
അതുപോലെ ഇതേ കാര്യത്തെ കുറിച്ച് ഇതിന് മുമ്പ് നടൻ ടിനി ടോമും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ മാത്രമല്ല ഇപ്പോൾ എല്ലാ മേഖലകളിലും ല,ഹ,രി വളരെ സുലഭമാണ്. നമ്മുടെ പോ,ലീ,സുകൾ അത്ര മണ്ടന്മാർ ഒന്നുമല്ല, ആൻ്റണി അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ടെന്നും ലാലേട്ടന്റെ വലം കയ്യായ ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പൊലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ടെന്നും പൊലീസ് കൊടുത്ത വിവരങ്ങളുണ്ടെന്നും, ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടുമെന്നും ടിനി ടോം പറയുന്നു. പക്ഷെ ഈ ലിസ്റ്റ് പുറത്ത് വിടാത്തതും ഇതുമായി മുന്നോട്ട് പോകാത്തതിനും ഒരു കാരണമുണ്ട്, കലാകാരന്മാരോടുള്ള ഇഷ്ടവും നമ്മുടെ സ്വാതന്ത്ര്യവും കൊണ്ട് മാത്രമാണ് ആ കാരണം. അങ്ങനെ ആയിരുന്നില്ലേ കാര്യമാണ് എങ്കിൽ പിന്നെ ലൊക്കേഷനുകളിൽ ഏത് സമയവും പോ,ലീ,സും റെ,യ്ഡും ബഹളവുമൊക്കെ ആയിരിക്കും. നമുക്ക് ഒന്നും സ്വസ്ഥമായിട്ട് ഇരിക്കാന്‍ പറ്റില്ലെന്നും ടിനി പറയുന്നു.
Leave a Reply