
ഇതൊക്കെ നടക്കുമെന്നും, ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വളരെ വ്യക്തമായി അറിയാം ! ഒന്നല്ല രണ്ടു സ്ത്രീകളുടെ ജീവിതമാണ് തകർത്തത് ! ഭാഗ്യലക്ഷ്മി പറയുന്നു !
കാവ്യയും ദിലീപും ഇപ്പോഴും നടിയെ ആ,ക്ര,മിച്ച കേ,സി,ൽ സംശയ നിഴലിൽ തന്നെയാണ്. ഇന്ന് കാവ്യയെ അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ആലുവയിലെ വീട്ടിൽ ചെന്ന് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അവസാനിക്കാറായ ഘട്ടത്തിലാണ് കാവ്യയും പ്രതിപട്ടികയിൽ എത്തപ്പെട്ടത്. അതും കാവ്യമെതിരെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കത്തിന് ക്രൈംബ്രാഞ്ച് തയ്യാറായത്. ഈ കേസിൽ തുടക്കം മുതൽ ഒരു മേടത്തിന്റെ സാനിധ്യം ഉണ്ടായിരുന്നതിൽ അത് ആരായിരിക്കും എന്ന ആലോചനയിലാണ് പ്രേക്ഷകർ.
ഇപ്പോഴിതാ കാവ്യക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ.. നടിയെ ആക്രമിച്ച സംഭവം വ്യക്തമായി അറിയാവുന്ന ആളാണ് ദിലീപിന്റെ ഭാര്യയായ കാവ്യമാധവൻ സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പാറയുകയായിരുന്നു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
ഞാൻ ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ സംസാരിക്കുന്ന ഒരാളായിരുന്നു കാവ്യാ, പക്ഷെ ഒന്നല്ല രണ്ടു സ്ത്രീകളുടെ ജീവിതത്തിലാണ് കാവ്യ കളിച്ചത്. ഒരു പെണ്ണ് തന്നെ മറ്റു രണ്ടു സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു.. ഒരു സ്ത്രീയെ തെരുവിലിട്ട് അ,പ,മാ,നിക്കാനുംമറ്റൊരാളെ വീട്ടില്‍ നിന്ന് ഇറക്കാനും കാരണമായി. അതുകൊണ്ട് തന്നെ ഇനി കാവ്യയോട് ഒരു തരത്തിലും സഹതാപം തോന്നേണ്ട കാര്യമില്ല. കാവ്യക്ക് ഈ സംഭവം അറിയാം. നേരിട്ട് പങ്കുണ്ടോയെന്ന് എനിക്ക് അറിയില്ല. ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് സിനിമാ മേഖലയിലെ എല്ലാവര്ക്കും അറിയാം. കാവ്യ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല.

അതുപോലെ തന്നെ ഈ കേ,സി,ൽ കാവ്യയുടെ ചോദ്യം ചെയ്യൽ വളരെ അനിവാര്യമാണ്, അത് കേ,സിൽ നിർണായക വഴിത്തിരിവാകും. ഇത് കേ,സിന് ഗുണം ചെയ്യും. ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന് ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം വരെ പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് ആഗ്രഹിച്ച ആ കാര്യം നേടി. ഇതാണ് കാവ്യയുടെ സ്മാര്‍ട്ട്. ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ… എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
അതേ സമയം കാവ്യയുമായി ചോദ്യം ചെയ്യൽ നടത്തിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ചിന് കാവ്യാ നൽകിയ മൊഴി തനിക്ക് ഈ കേസിൽ നേരിട്ടോ അല്ലാതെയോ യാതൊരു പങ്കും ഇല്ലെന്നാണ് കാവ്യയുടെ മൊഴി… കൂടാതെ കാവ്യാ ഇന്ന് തന്റെ മകൾ മഹാലക്ഷ്മിയുടെ ഒപ്പം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. തല മൊട്ട അടിച്ച മഹാലക്ഷ്മിക്ക് മടിയിലിരുത്തി ചോറ് വാരിക്കൊടുക്കുന്ന രംഗമാണ് വിഡിയോയിൽ ഉള്ളത്. കാവ്യക്കൊപ്പം അവരുടെ അമ്മയും ഉണ്ട്.
Leave a Reply