
ഒരു ‘അശാന്തിവിള ദിനേശ്’ ചാനലുകൾ തോറും കയറി ഇരുന്ന് ദിലീപ് ദിലീപ് പാവാടാ.. പാവാടാ .. എന്ന് കൂവിക്കൊണ്ടിരിക്കുകയാണ് ! അനുകൂലമായി സംസാരിക്കുന്നവരെല്ലാം ദൈവം തമ്പുരാനാണ് ! ബൈജു പറയുന്നു !
ബിജു കൊട്ടാരക്കര മലയാള സിനിമയിലെ സംവിധായകനാണ് ബൈജു കോട്ടക്കരക്കര, അദ്ദേഹം ഇപ്പോൾ ചാനൽ ചർച്ചകളിലെ മുഖ്യ താരമാണ്. അതുപോലെ തന്നെ മറ്റൊരു സംവിധായകനായ ശാന്തിവിള ദിനേശും ചാനൽ ചർച്ചകളിൽ കൂടിയും തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളാണ്. ഇവർ ഇരുവരും നടി ആ,ക്ര,മി,ക്കപ്പെട്ട കേ,സി,ൽ തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞിട്ടുള്ളവരാണ്. തുടക്കം മുതൽ തന്നെ ബൈജു നടിക്കൊപ്പം ആണെന്നും, അത്പോലെ ദിലീപിനെതിരെയും മറ്റു താരങ്ങൾക് എതിരെയും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ്.
അതുപോലെ ശാന്തിവിള നടൻ ദിലീപിന്റെ ഭാഗത്തുള്ള ശെരികളെ കുറിച്ചും മറ്റും എപ്പോഴും തുറന്ന് പറയാറുണ്ട്, ഇർ ഇരുവർക്കും സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ ബൈജു കൊട്ടാരക്കര പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നടിയെ ആക്രമിച്ച കേസിലെ വിധി എന്താകുമെന്ന് മുന്‍കൂട്ടി കണക്ക് കൂട്ടിയത് പോലെയുളള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സംവിധായകന് വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്. ദിലീപിനെ അനുകൂലിക്കുന്നവര്‍ വാങ്ങിയ പണത്തിന് നന്ദി കാണിക്കുകയാണെന്ന് പറഞ്ഞ ബൈജു കൊട്ടാരക്കര
ദിലീപ് ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്തനായ ഒരു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന്റെ ഒരു ചിത്രം ചെയ്യുന്നുണ്ട്. ആ സിനിമ പകുതിയില്‍ കൂടുതല്‍ ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ദിലീപ് പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ച് പറഞ്ഞത് ഇങ്ങനെ ആണ് ‘നീ ഒരു കാര്യം ചെയ്തോളൂ. മാര്‍ച്ച് 15ന് പടം ബാക്കിയുളളത് തുടങ്ങിക്കോളൂ. ഞാന്‍ റെഡിയാണ്. അപ്പോഴേക്ക് വിധിയും കാര്യങ്ങളുമൊക്കെ വന്ന് കഴിയും’ എന്നാണ്. മുന്‍കൂട്ടി തീരുമാനിച്ചത് പോലെയാണ് പല കാര്യങ്ങളും. ‘കോ,ട,തി വിധി തനിക്ക് അനുകൂലമായിരിക്കും’, ‘എല്ലാ കാര്യങ്ങളും പണം കൊടുത്ത് എങ്ങനെ വേണമെങ്കിലും നടത്താം’ എന്നുളള ചിന്തയൊക്കെ പലര്‍ക്കുമുണ്ട്. അവരത് പുറത്ത് പറയുകയും ചെയ്യുന്നു.

അതുപോലെ കൊച്ചിയിൽ ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ ഒരു സംഘടനയുണ്ട്. അവിടെ നിന്നാണ് ദിലീപിന്റെ ഉള്‍പ്പെടെയുളള പിആര്‍ വര്‍ക്കുകള്‍ പോകുന്നത്. ഇവരാണ് ഈ പല കുഴപ്പങ്ങള്‍ക്കും കാരണം. ആരും അന്വേഷിക്കാന്‍ പോയിട്ടില്ല. ഈ ചാനൽ ഇവരൊക്കെ വാഴ്ത്തിക്കൊണ്ട് നടക്കുന്ന ഒരാള്‍ തിരുവനന്തപുരത്തുണ്ട്. ഒരു അശാന്തിവിള ദിനേശ്. അയാളാണ് ദിലീപിനെ പിന്തുണച്ചും പെണ്‍കുട്ടിക്ക് എതിരെ പറഞ്ഞും ചാനലുകളായ ചാനലുകളൊക്കെ കയറി ഇറങ്ങി നടക്കുന്നത്. എല്ലാം ഇന്നലെ മുളച്ച ചാനലുകളാണ്. ഇന്നലെയും ഇന്നുമായി രണ്ടോ മുന്നോ പുതിയ ചാനലുകളും വന്നിട്ടുണ്ട്.
എല്ലാത്തിലും ഇയാളുടെ അഭിമുഖം ആണ് ആദ്യം വരുന്നത്. എല്ലാത്തിലും പോയിരുനന്ന് പറയുന്നത് ദിലീപ് പാവാടാ… പാവാടാ… എന്നാണ്. അതിനൊക്കെ ഒരു മേമ്പടി ചേര്‍ക്കാന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അനാവശ്യമായി ചീ,ത്ത പറയുന്നുണ്ടെന്നും പറയുന്നു. ഞാനും വിമർശിക്കാറുണ്ട്, പക്ഷെ ആരെയും വ്യക്തിഹത്യ നടത്താറില്ല. പക്ഷേ അനുകൂലമായി സംസാരിക്കുന്നവരെല്ലാം ദൈവം തമ്പുരാനാണ് എന്നാണ് പുതുതായി മുളച്ച് വരുന്ന ചില ചാനലുകള്‍ എല്ലാം പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.
Leave a Reply