നാ,ണ,മു,ണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ ! കാലമൊക്കെ മാറിപ്പോയി ! മോഹൻലാലിനെതിരെ വിമർശനവുമായി ബൈജു കൊട്ടാരക്കര !

ഒരു സമയത്ത് മലയാള സിനിമയിലെ സംവിധായകരിൽ ഒരാളായിരുന്നു ബൈജു കൊട്ടാരക്കര. ദിലീപിന്റെ വിഷയം ചർച്ചയായത് മുതൽ ഏത് പരിപാടികളിലും ഓടിനടന്ന് ദിലീപിനെ കുറിച്ച് സംസാരിക്കാൻ ബൈജു മുന്നിൽ ഉണ്ടായിരുന്നു.  സംവിധായകനാണെന്നാണ് പരിചയപ്പെടുത്തുന്നതെങ്കിലും ബൈജു സംവിധാനം ചെയ്ത ചിത്രങ്ങളേതെന്ന് ചോദിച്ചാൽ മിക്ക വാർത്താ അവതാരകർക്കും ഉത്തരംമുട്ടും. മലയാള സിനിമാ രംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കിയിട്ടില്ലെങ്കിലും വിവാദ വിഷയങ്ങളിൽ ധൈര്യപൂർവ്വം പ്രതികരിക്കുന്ന ബൈജു കൊട്ടാരക്കര മുൻ നിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെ കുറിച്ച് ശ്കതമായ രീതിയിൽ പലപ്പോഴും ഓരോന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ റിപ്പോർട്ടർ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ബൈജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്. വാർത്താ അവതാരകൻ പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച ആ അടുത്ത കൂട്ടുകാരികളായ നടിമാർക്ക് പിന്നീട് സിനിമ രംഗത്ത് അവസരങ്ങൾ കുറഞ്ഞു, അവർ സിനിമ രംഗത്ത് തഴയപ്പെട്ടു, അവൻ ഇന്ന് ഈ മേഖലയിൽ ഇല്ല.. അപ്പോൾ ഇതിനു മറുപടിയായി ബൈജു പറയുന്നത് അതെ അതിന്റെ കാരണമെന്താണ് അവർ ആ ആക്രമിക്കപ്പെട്ട നേടിക്കൊപ്പം നിന്നു, അതുകൊണ്ടാണ് അവരെ സിനിമ രംഗത്ത് നിന്നും പുറത്താക്കിയത്. സഹികെട്ട് അവർ അമ്മ സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തുപോന്നു.

അതിനെ കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ എന്താണ് പറഞ്ഞത് അവർക്ക് ആവിശ്യം ഉണ്ടെങ്കിൽ അവർ ഇങ്ങോട്ട് വരട്ടെ എന്ന്..   നാണമുണ്ടോ, മോഹൻലാലിന് ഇങ്ങനെ പറയാൻ..ആവിശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെ എന്നാണ് പറയുന്നത് എങ്ങോട്ട്, അമ്മയിലേക്കോ, അമ്മ എന്ന് ഞാൻ പറയില്ല, എ എം എം എ എന്നെ ഞാൻ പറയുകയുള്ളൂ. പിന്നേ ആ സംഘടനയിലേക്ക് ചെന്നില്ലേ ഇപ്പോൾ അവരുടെ മൂക്ക് ചെത്തി കളയുമോ, അവരെന്താ വേറെ സിനിമയിൽ അഭിനിയ്ക്കില്ലേ, കാലമൊക്കെ മാറിപ്പോയി മോഹൻലാലിനു അത് അറിയാൻ കഴിയാഞ്ഞിട്ടാണ്. ഇപ്പോൾ പഴയ കാലമൊന്നുമല്ല. സിനിമ തന്നെ മാറിപ്പോയി, സിനിമ ലോകം തന്നെ മാറിപ്പോയി.

ഇപ്പോഴും പഴംപുരാണവും പറഞ്ഞ്  എ എം എം എ യുടെ കാലും പിടിച്ച് അവിടെ ഇരുന്നാൽ അവിടെ ഇരിക്കാനെ പറ്റു, അവസാനം ഗതി അധോഗതി ആയിപോകത്തെയുള്ളൂ. ഏതായാലും ഈ ഒരു പ്രശനം കൊണ്ട് ഈ സൂപ്പർ സ്റ്റാറുകൾ എന്ന പദവിയിൽ നിൽക്കുന്ന ഇവരെ പോലെയുള്ളവരുടെ യഥാർഥ തനിനിറം ഏതൊരു മലയാളിക്കും മനസിലായി കാണും, സിനിമയാണ് കലയാണ്, നല്ല നടന്മാരാണ് എല്ലാം സമ്മതിക്കുന്നു. പക്ഷെ ഇതിലെല്ലാം ഉപരി നല്ലൊരു മനസും ഉണ്ടാകണം സത്യസന്ധമായ കാര്യങ്ങൾ തുറന്ന് പറയാനുള്ള ആർജവം കൂടി കാണിക്കണം. അത് ചെയ്യാതെ, ഇതുപോലെയുള്ള കള്ളത്തരങ്ങൾ പറയുക, മൗനം പാലിക്കുക സാധീനത്തിൽ വീഴുക അല്ലെങ്കിൽ അതിനുവേണ്ടി പ്രവർത്തിക്കുക ഇതൊക്കെ ചെയ്തുകൊണ്ടിരുന്നാൽ ഇവരൊക്കെ എങ്ങനെയാണ് ഒരു നല്ല കലാകാരൻ എന്ന് വിളിക്കുന്നത്. എന്നും ബൈജു കൊട്ടാരക്കര പറയുന്നു….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *