
ജയറാമിന്റെ രണ്ടു കാലും ത,ല്ലി ഒ,ടി,ക്കാൻ കാവ്യാ മാധവന്റെ അമ്മ കൊ,ട്ടേ,ഷൻ നൽകുമെന്ന് പറഞ്ഞിരുന്നു ! വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര !
മലയാളി പ്രേക്ഷകർക്ക് താരങ്ങളെ പോലെ ഏറെ പരിചിതരാണ് അവരുടെ മാതാപിതാക്കളും, അത്തരത്തിൽ ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് നടി കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ. കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവൻ ഏവർക്കും വളരെ സുപരിചിതയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ശ്യാമളക്ക് എതിരെയും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ കേ,സി,ല്‍ തുടക്കം മുതല്‍ തന്നെ മാഡം എന്ന പേര് ഉയര്‍ന്ന് വന്നിരുന്നു. മാഡം കാവ്യയാണ് എന്ന് പറയപ്പെടുന്നുമുണ്ട്. ഒരിടയക്ക് മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും പറയപ്പെട്ടു. ഇപ്പോള്‍ കാവ്യയുടെ അമ്മയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നു എന്നാണ് പുറത്തെത്തുന്ന ചില സൂചനകള്‍.
നടി ആക്രമിക്ക പെട്ട കേസുമായി ബന്ധപെട്ട് പല വെളിപ്പെടുത്തലുകളൂം അതിന്റെ പേരിൽ ഒരുപാട് വിവാദങ്ങളും ഉണ്ടാക്കിയ ആളാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ഒരു പുതിയ വെളിപ്പെടുത്തലാണ് ഏറെ ചർച്ചയാകുന്നത്. ജയറാം ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതില്‍ പ്രതിക്ഷേധിച്ച് കാവ്യ മാധവന്റെ അമ്മ ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കുമെന്നും ക്വട്ടേഷന്‍ നല്‍കുമെന്ന് പറഞ്ഞെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ശ്യാമളക്ക് എതിരെ വളരെ ഗുരുതരമായ ആരോപണമാണ് ബൈജു നടത്തിയിരിക്കുന്നത്.

അതേസമയം ബൈജുവിന്റെ പല തുറന്ന് പറച്ചിലും വളരെ ഗൗരവത്തോടെ എടുത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കാവ്യയുടെ ബിസിനസ് സംരംഭമായ ലക്ഷ്യയില്‍ ശ്യാമള ചില ഇടപെടലുകള്‍ നടത്തിയെന്നാണ് വിവരം. കാവ്യയുടെ ഉടമസ്ഥതയിലെങ്കിലും സ്ഥാപനം നിയന്ത്രിച്ചിരുന്നത് ശ്യാമളയായിരുന്നത്രെ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുമായി പള്‍സര്‍ സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയിരുന്നു എന്ന മൊഴി തുടക്കം മുതൽ ശക്തമായിരുന്നു.
ആ സമയത്ത് ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സെന്റിനെ ആയിരുന്നു പൾസർ സുനി ഇത് ഏല്‍പ്പിച്ചിരുന്നത്. പിന്നീട് സാഗര്‍ പിരിഞ്ഞു പോയപ്പോള്‍ ആദ്യം ദിലീപിനെതിരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പിന്നീട് വീണ്ടും സാഗറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും പല നിര്‍ണായക വിവരങ്ങള്‍ ഉദ്യോഗസ്ഥർക്ക് ലഭിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Leave a Reply