
ദേഷ്യം വന്നാൽ മമ്മൂക്ക ഫോൺ എല്ലാം വലിച്ചെറിയും, എന്നാൽ മോഹൻലാൽ അങ്ങനെയല്ല ! താര രാജാക്കന്മാരെ കുറിച്ച് ബൈജു എഴുപുന്ന !
മലയാള സിനിമ രംഗത്തെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്, അതേസമയം വില്ലൻ വേഷങ്ങളിൽ കൂടി മലയാളത്തിൽ തിളങ്ങിയ നടനാണ് ബൈജു എഴുപുന്ന. വില്ലത്തരത്തിനൊപ്പം കോമഡി വേഷങ്ങളിലും അദ്ദേഹം നിറഞ്ഞു നിന്നു, വർഷങ്ങളായി മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള് ബൈജുവിന് ഇവർ ഇരുവരുമായി വളരെ അടുത്ത സൗഹൃദവും ഉണ്ട്, അതുകൊണ്ടു തന്നെ ബൈജു ഇപ്പോൾ അവരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മമ്മൂക്കയുമായുള്ള അടുപ്പംഎഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം. ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ ഒരു ഫീലാണ്, എന്നാൽ ലാലേട്ടന് ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന് എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല. ബൈജു പറയുന്നു.

അതുപോലെ നടൻ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടൻ കോട്ടയം രമേശ് താരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. ഇന്ത്യന്‍ സിനിമ എന്നല്ല ഒരുപക്ഷെ അദ്ദേഹം നടനായത് ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി മമ്മൂക്ക മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം തന്നെയായിരിക്കും എനിക്ക് ഈ സിനിമകളില്‍ എല്ലാം അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും.
മമ്മൂക്കയെ കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെകിൽ ഒരു സിംഹം നമ്മളെ സ്നേഹിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും അതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് . പക്ഷെ മോഹന്‍ലാല്‍ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടുപോകാനായിട്ട് ശ്രമിക്കുന്ന ഒരാളാണ്, നമ്മള് എന്തെങ്കിലു തെറ്റിച്ചാലും ഒരു ബുദ്ധമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. എന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. എന്നാൽ ആ വിളി നിർത്തിച്ചത് ഞാൻ തന്നെയാണ്, അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, എനിക്കറിയാം അദ്ദേഹത്തിന്റെ മനസ് എന്നും കോട്ടയം രമേശ് പറയുന്നു.
Leave a Reply