ഗോപി സുന്ദർ ആള് ശെരിയല്ല, ഹീ ഈസ് എ റോങ്ങ് പേഴ്സൺ ! ശെരിക്കും ഒരു മോശം വ്യക്തി ! അമൃതയെ പറ്റി സംസാരിക്കാൻ എനിക്ക് അവകാശമില്ല ! ബാല പറയുന്നു !

തെന്നിന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ബാല. നായകനായും വില്ലനായും സപ്പോർട്ടിങ് ക്യാരക്ടർ റോളിൽ ആയാലും ബാല ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളുകൂടിയാണ് ബാല. അമൃത സുരേഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് ബാല കേരളത്തിൽ സ്ഥിരതാമസമാക്കിയത്. മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. ഇന്റർവ്യൂകളിലും മറ്റും തന്റെ നിലപാട് എപ്പോഴും ബാല തുറന്നു സംസാരിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

അതുപോലെ തന്നെ അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ കൂടി ചെയ്യുന്ന ആളാണ്, എന്നാൽ ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബാല.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും എന്നാണ് ബാല പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ.

ഞാൻ ഇങ്ങനെ പറയാൻ വ്യക്തമായ കാരണമുണ്ട്, പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ബാല ഗോപി സുന്ദറിനെ കുറിച്ച് പരാമർശം നടത്തിയത്. ബാലയുടെ പ്രതികരണം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടികഴിഞ്ഞു.

അമൃതയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ ഇപ്പോൾ അമൃതയുമായി അകന്നാണ് കഴിയുന്നത്. എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇവർ ഇരുവരും ഒരുമിച്ചുള്ള വിഡിയോകളും ചിത്രങ്ങളും ഒന്നും തന്നെ പങ്കുവെക്കുന്നില്ല. താൻ തനിച്ചാണെങ്കിലും വളരെ സന്തോഷത്തോടെയാണ് കഴിയുന്നത് എന്നും, ഇതാണ് അതാണ് ആഗ്രഹിക്കുന്ന ജീവിതമെന്നും ഗോപി സുന്ദറും അടുത്തിടെ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *